Advertisment

കേരള കൗമാര സമ്മേളനം: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാനവിക സൃഷ്ടിക്കാൻ ഒന്നിച്ചണിചേരുക - എസ്.എസ്. ഹുസൈനി

author-image
admin
New Update

മലപ്പുറം:  സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാനവികത സൃഷ്ടിക്കാൻ ഒന്നിച്ചണി ചേരണമെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകത്തുകൊണ്ടിരിക്കുന്നവരെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്താനുള്ള പ്രവർത്തനങ്ങളും നടക്കുന്നുവെന്നത് ആശാവഹമാണെന്നും സ്റ്റുഡൻസ് സർക്കിൾ അഖിലേന്ത്യാ രക്ഷാധികാരി സയ്യിദ് സആദത്തുല്ല ഹുസൈനി ആഹ്വാനം ചെയ്തു.

Advertisment

publive-image

കഴിവുകളുകളുടെ കലവറകളുമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ കഴിവുകൾ കണ്ടെത്തി രാജ്യപുരോഗതിക്കുവേണ്ടി വികസിപ്പിക്കുവാൻ പരിശ്രമം നടത്തണം. നന്മയിലും നീതിയിലും അധിഷ്ഠിത പ്രവർത്തനങ്ങളിലൂടെ ലക്ഷ്യത്തിലെത്താൻ മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. മലപ്പുറം കോട്ടക്കുന്നിൽ ടീൻ ഇന്ത്യ കേരള കൗമാര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴവില്ല് സംസ്ഥാനതല ചിത്രരചനാ വിജയികൾക്കുള്ള സമ്മാനദാനം അജീഷ് കുന്നത്ത്, പെരിന്തല് മണ്ണ ആര്ഡിഒ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രണവ് എം.വി., നൂർ ജലീല, അനുജാത്., മറിയം കോറോത്ത്, ഫാത്തിമ ബിസ്മി എന്നിവരെ ആദരിച്ചു.

ടീൻ ഇന്ത്യ കേരള ഗേൾസ് ക്യാപ്റ്റൻ നൂറ മൈസൂൻ അധ്യക്ഷത വഹിച്ചു. ഗോപിനാഥ് മുതുകാട് മാജിക്കൽ സ്പീച്ച് ഫോർ ടീൻസ് അവതരിപ്പിച്ചു. അഖിലേന്ത്യാ അസിസ്റ്റന്റ് അമീർ ടി.ആരിഫലി കൗമാരത്തോട് പറയാനുളളത്, എസ്.ഐ.ഒ. അഖിലേന്ത്യാ പ്രസിഡണ്ട് നഹാസ് മാള, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.എം. സ്വാലിഹ്, എസ്.ഐ.ഒ. സംസ്ഥാന പ്രസിഡണ്ട് സി.ടി. സുഹൈബ്, ജമാഅത്തെ ഇസ്്‌ലാമി വനിതാവിഭാഗം സംസ്ഥാന പ്രസിഡണ്ട് എ. റഹ്മത്തുന്നീസ എന്നിവർ സംസാരിച്ചു.

അറിവ്, നീതിക്കുവേണ്ടി, ലഹരി എന്നീ വിഷയങ്ങളിൽ റിദ ഇസ്ലാം, നുഹ നാസർ, ഹെൽമിൻ വഹാബ് പ്രമേയങ്ങളവതരിപ്പിച്ചു.

നന്മയുടെ ലോകം പണിയാൻ കേരള പുറപ്പെടുന്ന കൗമാരത്തിന് ജമാഅത്തെ ഇസ്്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് സമാപന സന്ദേശം നൽകി.

Advertisment