Advertisment

വർഗീയ ഫാഷിസ്റ്റ് കാലത്ത് സാഹോദര്യ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുക: കെ എം ഷെഫ്രിൻ

New Update

മലപ്പുറം:  വർഗീയത പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘ്പരിവാർ രാഷ്ട്രിയത്തെ സാഹോദര്യ രാഷ്ട്രീയം കൊണ്ട് പ്രതിരോധിക്കാൻ വിദ്യാർഥി യുവജനങ്ങൾ സംഘടിച്ച് മുന്നേറണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഷെഫ്രിൻ ആവശ്യപ്പെട്ടു.

Advertisment

publive-image

ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കോട്ടപ്പടി ഗ്രേസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാ കാമ്പസ് ലീഡേഴ്സ്മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഹിത് വെമുലയുടെ രക്തസാക്ഷ്യത്യത്തിലൂടെ ഉയർന്ന് വന്ന് ജിഗ്നേഷ് മേവാനിയിലൂടെ ശക്തിപ്പെട്ട പുതു രാഷ്ട്രീയ മുന്നേറ്റത്തെയാണ് കേരളിയ കാമ്പസുകളിലും തെരുവുകളിലും ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിനിധീകരിക്കുന്നതെന്ന് തുടർന്ന് സംസാരിച്ച ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റംഗം അശ്റഫ് കെ. കെ പറഞ്ഞു.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ജസിം സുൽത്താൻ അദ്വഷത വഹിച്ച പരിപാടിയിൽ ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ഹബീബാ റസാഖ് ,ജില്ലാ ജനറൽ സെക്രട്ടറി ജസീൽ മമ്പാട് വിവിധ ' സെഷനിൽ സംസാരിച്ചു.വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ ഫാറൂഖ് ശാന്തപുരം സമാപന പ്രസംഗം നിർവ്വഹിച്ചു.

Advertisment