Advertisment

ഖുർആൻ സമ്മേളനങ്ങൾ: ജില്ലാതല ഉദ്ഘാടനം മെയ് 20ന് വളാഞ്ചേരിയിൽ

author-image
admin
New Update

മലപ്പുറം:  റമദാനിൽ ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലയുടെ ആഭിമുഖ്യത്തിൽ 'ഖുർആൻ തന്നെയാണ് ജീവിതം' എന്ന പ്രമേയത്തിൽ ജില്ലയിലെ 30 കേന്ദ്രങ്ങളിൽ ഖുർആൻ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു.

Advertisment

publive-image

ജില്ലാതല പ്രഖ്യാപനം മെയ് 20, ഞായറാഴ്ച രാവിലെ 9.30ന് വളാഞ്ചേരി നദാസ് ഓഡിറ്റോറിയത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും.

പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, പി. അബ്ദുറഹ്മാൻ വളാഞ്ചേരി, എം.സി. നസീർ, സി.എച്ച്. ബഷീർ, പി.കെ. ഹബീബ് ജഹാൻ, നാസർ ചെറുകര എന്നിവർ പങ്കെടുക്കും. സമ്മേളനങ്ങളിൽ ഖുർആൻ അധ്യാപകരെ ആദരിക്കും. വിവിധ സമ്മേളനങ്ങളിൽ പ്രഗൽഭരായ ഖുർആൻ പണ്ഡിതർ പങ്കെടുക്കും.

Advertisment