Advertisment

ശാന്തപുരം ഹജ്ജ് ക്യാമ്പ്: സ്വാഗതസംഘം രൂപീകരിച്ചു

author-image
admin
New Update

മലപ്പുറം:  ഈ വർഷം ഹജ്ജിന് പോകുന്നവർക്കായി ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ കമ്മിറ്റി ജൂൺ 27, ബുധനാഴ്ച ശാന്തപുരം അൽ ജാമിഅ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ശാന്തപുരം ഹജ്ജ് ക്യാമ്പിനുള്ള സ്വാഗതസംഘം രൂപീകരിച്ചു.

Advertisment

വി.പി. മുഹമ്മദ് ശരീഫ് ചെയർമാനായ സ്വാഗതസംഘത്തിൽ വിവിധ വകുപ്പു ചുമതലകൾ എം.ടി. കുഞ്ഞലവി (ജനറൽ കൺവീനർ), ഹുസൈൻ നെന്മിനി (സ്വീകരണം), കെ.പി. യൂസുഫ് (രജിസ്‌ട്രേഷൻ), ശുക്കൂർ എം.ഇ. (അക്കമഡേഷൻ), എം. ഉമ്മർ (സൗണ്ട്), ബിജിൻ (സ്‌റ്റേജ്), കുഞ്ഞാലൻകുട്ടി കെ.വി. (ഭക്ഷണം), പി. യൂസുഫ് (ട്രാഫിക്), എ. ഫാറുഖ് (മീഡിയ), ഷമീം ചൂനൂര് (സോഷ്യൽ മീഡിയ) എന്നിവർ വഹിക്കും.

യോഗത്തിൽ ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഹബീബ് ജഹാൻ പി.കെ., സമിതിയംഗം വി.പി. മുഹമ്മദ് ശരീഫ്, എം. ഉമ്മർ, എം.ടി. കുഞ്ഞലവി എന്നിവർ സംസാരിച്ചു.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി രജിസ്‌ട്രേഷൻ തുടരുന്നു. 0483-2735127, 9745 167 609 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുതാണ്.

Advertisment