Advertisment

ഹർത്താലിന്റെ മറവിൽ നടന്ന അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ചു

author-image
admin
New Update

വണ്ടൂർ: ദലിത് ഹർത്താലിന് പിന്തുണ നൽകി പ്രകടനം നടത്തിയ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി പ്രവർത്തകരേയും, ദലിത് സംഘടനാ പ്രവർത്തകരേയും ഹർത്താലിന്റെ മറവിൽ അന്യായമായി അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർപാർട്ടി ഫ്രറ്റേർണിറ്റി വണ്ടൂർ മണ്ഡലം സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ മണ്ഡലം സെക്രട്ടറി ജബ്ബാർ എ. കെ, മോയിക്കൽ ഗാഫൂർ, ഫ്രറ്റേർണിറ്റി കൺവീനർ ഷഫീഹ് വാണിയമ്പലം എന്നിവർ സംസാരിച്ചു.

Advertisment

publive-image

ദലിതുകൾക്ക് നേരെ രാജ്യവ്യാപകമായി നടക്കുന്ന സംഘ്പരിവാർ ആക്രമണത്തിൽ ഒറ്റക്കെട്ടായി പ്രതിഷേധികണമെന്നും അറസ്റ്റ് ചെയ്ത നടപടി പിണറായി സർക്കാരിന്റെയും, ഗുണ്ടാ പോലീസിന്റേയും വർഗ്ഗീയവിവേചന മുഖ:മാണ് വെളിവാക്കുന്നതെന്നും ജനപക്ഷ രാഷ്ട്രീയത്തിലധിഷ്ടിതമായ, നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം നിലകൊള്ളുമെന്നും ഉദ്ഘാടനം ചെയ്തു സംസാരിച്ച വെൽഫെയർപാർട്ടി മണ്ഡലം പ്രസിഡന്റ് അബുദുല്ല കോയ തങ്ങൾ പറഞ്ഞു.

publive-image

മണലിമ്മൽ സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനം വണ്ടൂർ ടൗണിൽ സമാപിച്ചു ആസിഫ് മമ്പാട്, യാസിർ വാണിയമ്പലം, അൻവർ ചെറുകോട്, സി.എച് സകരിയ എന്നിവർ നേതൃത്വം നൽകി.

Advertisment