Advertisment

ഹവായ് കിങ്ങ്സ് യൂണിവേഴ്സിറ്റി പ്രസിഡണ്ട് ഡോ. സെൽവിൻ കുമാർ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ സന്ദർശിച്ചു

New Update

വടക്കാങ്ങര:  ഹൃസ്വ സന്ദർശനാർത്ഥം കേരളത്തിലെത്തിയ ഹവായ് കിങ്ങ്സ് യൂണിവേഴ്സിറ്റി പ്രസിഡന്റും അമേരിക്കൻ സമാധാന കൗൺസിൽ അധ്യക്ഷനുമായ ഡോ. സെൽവിൻ കുമാർ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ സന്ദർശിച്ചു.

Advertisment

publive-image

നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ കെ അനസ്, ട്രസ്റ്റി ഡോ. അമാനുള്ള വടക്കാങ്ങര, പ്രിൻസിപ്പൽ സിന്ധ്യ ഐസക്, ഇംഗ്ലീഷ് കമ്യൂണിക്കേഷൻ ഫെസിലിറ്റേറ്റർ അബ്ദുല്ല കാസർഗോഡ്, സ്റ്റാഫ് സെക്രട്ടറി രജീഷ് മാസ്റ്റർ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.

തന്റെ 24 ആം വയസ്സിൽ ഒരു കോളേജ് പ്രൊഫസറായി വിദ്യാഭ്യാസ സേവനം ആരംഭിച്ച സെൽവിൻ, കുട്ടികളോട് തന്റെ ഹൃദ്യമായ കുട്ടിക്കാല അനുഭവങ്ങൾ പങ്കുവെച്ചു. അമേരിക്കൻ വിദ്യാഭ്യസ രീതിയും ഇന്ത്യൻ വിദ്യാഭ്യസ രീതിയും താരതമ്യം ചെയ്തു സംസാരിച്ച അദ്ദേഹം ഇന്ത്യയിലെ സ്കൂൾ വിദ്യാർത്ഥികൾ, രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും സമൂഹത്തിൽ നിന്നും കൂടുതൽ ശ്രദ്ധയും പരിരക്ഷയും കിട്ടുന്നവരാണെന്നു അഭിപ്രായപ്പെട്ടു.

ഈ അനുകൂല സാഹചര്യങ്ങൾ മുതലെടുത്തു ഉയർന്ന വിദ്യാഭ്യാസം നേടാൻ അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. ലോകത്തിൻറെ നാനാ ഭാഗങ്ങളിലുളള സ്കൂളുകളുമായി വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യമുള്ള ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏജൻസികളും അമേരിക്കയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment