Advertisment

ഖുർആനിലൂടെ ജീവിച്ച് മാനവ കുലത്തിന് മാതൃകയാവുക

author-image
admin
New Update

വടക്കാങ്ങര:  ഖുർആനിലൂടെ ജീവിതം നയിച്ച് മാനവ കുലത്തിന് മാതൃകയാവണമെന്ന് തിരൂർക്കാട് ഖാസിം ദർവേശ് മസ്ജിദ് ഖത്തീബ് അബ്ദുൽ ലത്തീഫ് ബസ്മല പളഞ്ഞു. ജമാഅത്തെ ഇസ്ലാമി ദഅവത്ത് നഗർ ഏരിയ വനിതാ സമ്മേളനത്തിൽ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയ പ്രസിഡന്റ് ഇ.സി സൗദ അദ്ധ്യക്ഷത വഹിച്ചു. ജി.ഐ.ഒ ഏരിയ പ്രസിഡന്റ് ഫർഹാന, സാറ ടീച്ചർ, ആയിഷ റസാഖ്, ഹബീബ എന്നിവർ സംസാരിച്ചു.

അഖില കേരള ഖുർആൻ പഠന മൽസരത്തിൽ ഒന്നാം റാങ്ക് നേടിയ കെ ലൈല, ഖുർആൻ സ്റ്റഡീ സെന്റർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സക്കീന എന്നിവരെ അവാർഡ് നൽകി അനുമോദിച്ചു.

Advertisment