Advertisment

മങ്കട ഗവ: ആശുപത്രി കുടിവെള്ള പ്രശ്നം; ആശുപത്രി അധികൃതർ മാപ്പ് പറയണം: വെൽഫെയർ പാർട്ടി

author-image
admin
New Update

മങ്കട:  മങ്കട ഗവ: ആശുപത്രിയിലെ കുടിവെള്ള പ്രശ്നത്തിന് ഇനിയും പരിഹാരം നടപ്പിലാക്കാത്ത ആശുപത്രി ഭരണ സമിതി പൊതു ജനത്തോട് മാപ്പ് പറയണമെന്ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷത്തെ കൊടിയ വേനലിൽ ആശുപത്രിയിലേക്ക് അഡ്മിറ്റിനു വരുന്നവർ ബക്കറ്റിൽ വെള്ളം കൊണ്ട് വരണം എന്ന് പറഞ്ഞത് അറിഞ്ഞ വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മറ്റി ആശുപത്രിയുടെ കുടിവെള്ള പ്രശനം സ്ഥിരമായി പരിഹരിച്ചു തരാമെന്ന് അറിയിച്ചിട്ടും അതിനെ നിസ്സാര കാരണങ്ങൾ പറഞ്ഞ് തള്ളിയ ആശുപത്രി ഭരണ സമിതി യുടെ നടപടിയിൽ ശക്തമായി പ്രതിേഷേധിക്കുകയും ചെയ്തു.

ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണന്നും യോഗം കുറ്റപ്പെടുത്തി. ജനങ്ങളുടെ പ്രശ്നിത്തിന് ഇനിയും പരിഹാരം കാണാൻ കഴിയില്ലെങ്കിൽ വെൽഫെയർ പാർട്ടി ഏറ്റെടുക്കാൻ തയ്യാറാണന്നും അറിയിച്ചു. മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. വി.കെ ജലാൽ, സി.എച്ച് സലാം, ഖദീജ വെങ്കിട്ട, ജമാൽ കുട്ടിൽ എന്നിവർ സംസാരിച്ചു. കെ. സക്കീർ സ്വാഗതവും സുൽഫത്ത് നന്ദിയും പറഞ്ഞു.

Advertisment