Advertisment

ലോക സാക്ഷരതാ ദിനാചരണം സംഘടിപ്പിച്ചു. സിത്താര ഷാനിർ ഉദ്ഘാടനം ചെയ്തു

New Update

എടത്തനാട്ടുകര:  ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം, നല്ല പാഠം യൂണിറ്റുകളുടെ കീഴിൽ നടത്തിയ ലോക സാക്ഷരതാ ദിനാചരണം എഴുത്തുകാരി സിത്താര ഷാനിർ ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും സെപ്തംബർ 8 യുനെസ്കോ സാക്ഷരതാ ദിനമായി ആചരിക്കുന്നു.

publive-image

വിനിമയ സാങ്കേതികവിദ്യയുടെ ഈ കാലത്തും പുസ്തകങ്ങൾക്ക് മനുഷ്യ മനസുകളിൽ വിപ്ലവങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ അഭിപ്രായപ്പെട്ടു. പി.എ.സി. മെമ്പർ ഫഹദ് കൊമ്പത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രോ ഗ്രാം ഓഫീസർ സി.സിദ്ദീഖ്, വി.അഞ്ജന, സീമ സുരേഷ്, നല്ലപാഠം കോഡിനേറ്റർ ഒ.മുഹമ്മദ് അൻവർ, ജലജാകുമാരി ലീഡർ അൻസിൽ എന്നിവർ സംസാരിച്ചു.

Advertisment