Advertisment

സൈബർ ലോകത്തെ സുരക്ഷിത സന്ദേശങ്ങളുമായി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സർഫ് സ്മാർട്ട് സെമിനാർ

New Update

എടത്തനാട്ടുകര:  വിദ്യാർത്ഥി യുവജനങ്ങളെയും വളർന്നുവരുന്ന പുതു തലമുറയെയും ഇൻറർനെറ്റ് , വിവരസാങ്കേതിക വിദ്യയുടെ സുരക്ഷിതമായ വിനിയോഗത്തെ കുറിച്ച് അവബോധമുള്ളവരാക്കി വളർത്തിയെടുക്കണമെന്ന് എടത്തനാട്ടുകര ഗവൺമെന്റ്'ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് സംഘടിപ്പിച്ച സർഫ് സ്മാർട്ട് സെമിനാർ അഭിപ്രായപ്പെട്ടു.

Advertisment

publive-image

സകൗട്ട്സ് യൂണിറ്റിന് കീഴിൽ നടന്നു വരുന്ന ത്രിദിന യൂണിറ്റ് ക്യാമ്പിനെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ സുരക്ഷിതമായ ഓൺലൈൻ ഉപയോഗം ശീലമാക്കുക, ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചും, സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചും പൊതുസമൂഹത്തെ ബോധവത്കരിക്കുക, സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെക്കുറിച്ച് വിദ്യാർത്ഥി യുവജനങ്ങളെ ബോധവാന്മാരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.

സെമിനാർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന അസിസ്റ്റൻറ് ഓർഗനൈസിംഗ് കമ്മീഷണർ ടി.പി നൂറുൽ അമീൻ ഉദ്ഘാടനം ചെയ്തു കരുവാരകുണ്ട് സബ് ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ സൈബർ സുരക്ഷ എന്ന വിഷയം അവതരിപ്പിച്ചു. സ്കൗട്ട് മാസ്റ്റർ ഒ.മുഹമ്മദ് അൻവർ, ഗൈഡ് ക്യാപ്റ്റൻ ജലജകുമാരി, സി.ജി വിപിൻ, അഞ്ജന. വി, ട്രൂപ്പ് ലീഡർ റംഷി റഹ്മാൻ, കമ്പനി ലീഡർ പി.പി.അഫ്റ എന്നിവർ സംസാരിച്ചു.

സ്കൗട്ട് ലീഡർമാരായ ഹംസ നദീം, ആസിം സാനു ഫാത്തിമ ഫാരിസ ദേവിക എന്നിവർ നേതൃത്വം നൽകി.

Advertisment