Advertisment

ജീവകാരുണ്യത്തിനു കൈത്താങ്ങായി മൗണ്ട്സീന പൂർവ വിദ്യാർത്ഥികൾ

New Update

പാലക്കാട്:  ദുരിത ബാധിതരെ സഹായിക്കുന്നതിനുംവിശ്വാസയോഗ്യമായസാമൂഹിക സേവനത്തിനും പ്രവർത്തിക്കുന്ന പീപ്പിൾസ് ഫൗണ്ടേഷന് പത്തിരിപ്പാലമൗണ്ട് സീന പൂർവ വിദ്യാർത്ഥികളായ സ്വഫ്‌വാൻ കല്ലടിക്കോട്, മുനീർ ഹസൻ എന്നിവരുടെ കൈതാങ്. ഒരുലക്ഷത്തി മുപ്പതിനായിരം രൂപയാണ് ഇവർ ദുരിതാശ്വാസ പ്രവർത്തനത്തിനായി സമാഹരിച്ചു നൽകിയത്.

Advertisment

publive-image

സാമൂഹിക സേവന മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ആസൂത്രണം, നിര്‍വഹണം,വിഭവ ശേഖരണം,തുടങ്ങിയ വിപുലമായ ജന സേവനമാണ്പീപ്പിള്‍സ് ഫൗണ്ടേഷന്‍ ലക്ഷ്യം വെക്കുന്ന പ്രവര്‍ത്തന മേഖലകള്‍. ഭവന നിര്‍മാണ പദ്ധതി, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, മെഡിക്കല്‍ എയ്ഡ്, സ്വയംതൊഴില്‍ പദ്ധതി, ഡി അഡിക്ഷന്‍ ഹോസ്പിറ്റല്‍, പബ്ലിക് സര്‍വീസ് ഗൈഡന്‍സ് സെന്റര്‍, കമ്മ്യൂണിറ്റി എംപവര്‍മെന്റ് പ്രോജക്റ്റ്, കുടിവെള്ള പദ്ധതി, സ്വയംസഹായ സംഘങ്ങള്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, കൗണ്‍സിലിംഗ് സെന്റര്‍, ബ്ലഡ് ഡോണേഴ്സ് ഫോറം, സോഷ്യല്‍ വര്‍ക്ക് ബുള്ളറ്റിന്‍, സോഷ്യല്‍ വര്‍ക്കേഴ്സ് ഡവലപ്മെന്റ് പ്രോഗ്രാം, പാരപ്ലീജിയ റിഹാബിലിറ്റേഷന്‍, പെയിന്‍ ആന്റ് പാലിയേറ്റീവ്, തുടങ്ങിയവയുംഫൗണ്ടേഷന്‍ ആവിഷ്‌കരിച്ചിട്ടുള്ളസുപ്രധാന പദ്ധതികളാണ്.

കേരളത്തിന്റെ പൊതു താല്‍പര്യങ്ങളെയും വികസനത്തെയും മുന്‍നിര്‍ത്തിയുള്ള പദ്ധതികളും ആശയങ്ങളുമാണ് പീപ്പിള്‍സ് ഫൗണ്ടേഷനുള്ളത്. മൗണ്ട്സീനമാനേജർ അബ്ദുസ്സലാം സാഹിബിന്റെ സാന്നിധ്യത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റൻറ് അമീർ പി.മുജീബ് റഹ്മാൻ സഹായധനം ഏറ്റുവാങ്ങി.

Advertisment