Advertisment

അഹല്യ നവരാത്രി നൃത്ത സംഗീതോൽസവത്തിൽ പങ്കെടുക്കാൻ അപേക്ഷകൾ ക്ഷണിച്ചു

New Update

പാലക്കാട്:  ജില്ലയിലെ ഏറ്റവും വിപുലമായ നവരാത്രി നൃത്ത സംഗീതോൽസവം നടത്തുന്നു ഒക്ടോബർ 11 മുതൽ 19 വരെ വാളയാർ കോഴിപ്പാറയിലെ അഹല്യ ഹെറിറ്റേജ് വില്ലേജിൽ . 9 ദിവസങ്ങളിൽ നടക്കുന്ന ഈ പരിപാടിയിൽ ഒരാൾക്ക് 3 പാട്ടുകൾ പാടാം.

Advertisment

കർണാടകസംഗീതം,ലളിതഗാനം, സോപാനസംഗീതം, മാപ്പിളപ്പാട്ട് ഉൾപ്പെടെയുള്ള നാട്ടുപാട്ടുകൾ, ഹിന്ദുസ്ഥാനി സംഗീതം തുടങ്ങി എല്ലാ ശാഖകളിലുമുള്ള ഗാനങ്ങൾ ആലപിക്കാം. കരോക്കേ സംഗീതം ഉപയോഗിക്കുന്നവർക്ക് അങ്ങനേയും അല്ലാത്തവർക്ക് തബല, മൃദംഗം, ഇടക്ക, വയലിൻ തുടങ്ങി ആവശ്യമുള്ള വാദ്യകലാപ്രവർത്തകരെ കൂടെ കൊണ്ടുവന്നും പാടാം.വാദ്യസംഗീതാവതരണവും അനുവദിക്കുന്നതാണ്.

രജിസ്ട്രേഷൻ ഫോം ഓഫീസിൽ നിന്നു നേരിട്ടും http://www.ahaliaheritagevillage.org/register/music-and-festival എന്ന വെബ്സൈറ്റിലൂടെ നേരിട്ടും പൂരിപ്പിച്ചയക്കാം. എല്ലാ ദിവസവും രാവിലെ 8 മണിമുതൽ വൈകീട്ട് 5 മണിവരെ സംഗീതോൽസവവും 5.30 മുതൽ രാത്രി 10 മണി വരെ നൃത്തോൽസവവും ആയിരിക്കും.

നൃത്തോൽസവത്തിനെത്തുന്നവർക്കും ഒരാൾക്ക് മോഹിനിയാട്ടം, ഭരത നാട്യം, കുച്ചുപ്പുഡി, നാടോടി നൃത്തം തുടങ്ങിയവയിൽ 3 ഇനങ്ങൾ വീതം അവതരിപ്പിക്കാം. അവരും പക്കവാദ്യക്കാർ അല്ലെങ്കിൽ സി.ഡി.കൊണ്ടുവരേണ്ടതാണ്.

മേക്കപ്പ് ചെയ്യുന്നതിനുള്ള അണിയറ(സമയക്രമമനുസരിച്ച് വീട്ടിൽ നിന്നും മേക്കപ്പ് ചെയ്തു വരാവുന്നതുമാണ്), ശബ്ദ സംവിധാനം, ചുരുങ്ങിയ ചെലവിൽ ഭക്ഷണം കഴിക്കാവുന്ന കാൻറീൻ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

600 രൂപയാണ് തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള രജിസ്ട്രേഷൻ ഫീ. സംഘമായി കൈകൊട്ടിക്കളി,സംഘനൃത്തം, ഒപ്പന എന്നിവ പോലുള്ള പരിപാടികള്‍ അവതരിപ്പിക്കുന്നവർ സംഘത്തിലെ ഒരാൾക്ക് 200 രൂപ അടച്ചാൽ മതി. അവതരിപ്പിക്കുന്ന പരിപാടികളുടെ സ്റ്റിൽ ഫോട്ടോയും വീഡിയോ സീഡിയും ആവശ്യമുള്ളവർ 500 രൂപ രജിസ്ട്രേഷൻ ഫീയോടൊപ്പം അധികമായി അടയ്ക്കണം.

എല്ലാ ഫീകളും തെരഞ്ഞെടുക്കപ്പെട്ട ശേഷം നൽകുന്ന നിർദേശമനുസരിച്ച് അടച്ചാൽ മതി. ലോകത്തിലെ എവിടെ നിന്നുള്ളവർക്കും പരിപാടിയിലേക്ക് അപേക്ഷിക്കാം. ഒരാൾക്ക് ഒരു ഫോം വീതം പൂരിപ്പിച്ചു നൽകണം. പാട്ടിലും നൃത്തത്തിലും ഒരുപോലെ പങ്കെടുക്കുന്നവർ വെവ്വേറെ അപേക്ഷ സമർപ്പിക്കണം.

അപേക്ഷിക്കേണ്ട വിലാസം:

ഡയറക്ടർ,

അഹല്യ നവരാത്രി നൃത്ത സംഗീതോൽസവം,

അഹല്യ ഹെറിറ്റേജ് വില്ലേജ്,

കോഴിപ്പാറ പി.ഒ. പാലക്കാട് ജില്ല,

പിൻ. 678557.

അവസാനതീയതി 2018 ഒക്ടോബർ 1വൈകീട്ട് 5 മണി. ഫോൺ - 04912 971008.

Advertisment