Advertisment

പ്രതിഭകൾക്ക് കിട്ടിയ അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. അലനെല്ലൂരിൽ വിജയോത്സവം സംഘടിപ്പിച്ചു

New Update

അലനല്ലൂർ:  അലനല്ലൂർ ജി വി എച്ച് എസ് സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. അഞ്ചു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠന ത്തിലും,കലാ ,കായിക,സാഹിത്യ മേഖലകളിലും മികവ് പുലർത്തുന്ന നൂറ്റി അൻപതോളം കുട്ടികൾ ക്ക് അമ്പതിനായിരത്തോളം രൂപ വരുന്നവിവിധ ക്യാഷ് അവാർഡുകൾക്ക് പുറമേ മൊമെന്റോകളും സമ്മാനിച്ചു.

Advertisment

publive-image

കൂടാതെ എസ് എസ് എൽ സി, പ്ലസ് ടു ,വി എച്ച് എസ് സി എന്നീ വിഭാഗങ്ങളിൽ സമ്പൂർണ എ പ്ലസ്നേടി യവർക്ക് സഫാ ഗ്രൂപ്പിന്റെ വക സ്വർണ നാണയം പതിച്ച മൊമെന്റോയും സമ്മാനിച്ചു. കൃഷ്ണ പ്രസാദ് ആർ (കമ്പ്യൂട്ടർ സയൻസ് 2), അഭിഷേക് പി ജെ (+1) അലീഫ പി (6ഡി) എന്നീ വിദ്യാർത്ഥിൾ അവർക്ക് കിട്ടിയ മുഴുവൻ അവാർഡ്തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേക്ക് സംഭാവന ചെയ്തു മാതൃകയായി.

പി ടിഎ പ്രസിഡന്റ് കാസിം ആലായൻ ആധ്യക്ഷത വഹിച്ച യോഗം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.അമ്മു ഉൽ ഘാടനം ചെയ്തു.പി ടി എ വൈസ് പ്രസിഡന്റ് രവികുമാർ, എസ് എം സി ചെയർമാൻ ഹംസ ആക്കാടൻ ,സഫാ ഗ്രൂപ്പ് എം ഡി അബ്ദുസ്സലാം,എം പി ടി എ പ്രസിഡന്റ് മുംതാസ്, ഒ എസ് എ കൻവീനർ ഉണ്ണികൃഷ്ണൻ,മോഹൻദാസ് പൂർവ വിദ്യാർത്ഥിനി നളിനി,നരേന്ദ്രൻ വരവത് എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.

ദാമോദരൻ പള്ളത്ത്, എൻ അബ്ബാസലി ,സി അബൂബക്കർ, രാധാകൃഷ്‌ണൻ, സജിത സന്തോഷകുമാർ,ബിജുജോസ് എം സി ഉമ്മർ, ഫിറോസ് ,സൈതാലി, സലീന എന്നിവർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ എം.അബ്ദുസ്സമദ് സ്വാഗതവും ആഘോഷ ക്കമ്മിറ്റി കണ്‍വീനർ നാരായണൻ നന്ദിയും പറഞ്ഞു.

Advertisment