Advertisment

ഗ്രന്ഥശാല ദിനാചരണം നടത്തി. അമ്മ വായന പദ്ധതിക്ക് തുടക്കം കുറിച്ചു

New Update

 തച്ചമ്പാറ: ദേശീയ ഗ്രന്ഥശാലയും സെന്റ്.ഡൊമിനിക്‌സ് എ.എൽ.പി.സ്കൂളും സംയുക്തമായി ഗ്രന്ഥശാല ദിനാചരണം നടത്തി.അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി അമ്മ വായന പദ്ധതിക്ക് തുടക്കം കുറിച്ചു.

Advertisment

publive-image

<ഗ്രന്ഥശാല ദിനാചരണവും അമ്മ വായനയും ഉദ്ഘാടനം മണ്ണാർക്കാട് ജി.എം.യു.പി.സ്കൂൾ പ്രധാനാദ്ധ്യപകൻ കെ.കെ.വിനോദ് കുമാർ നിർവ്വഹിച്ച് സംസാരിക്കുന്നു>

മണ്ണാർക്കാട് ജി.എം.യു.പി.സ്കൂൾ പ്രധാന അദ്ധ്യാപകൻ കെ.കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എം.ഉണ്ണികൃഷ്ണൻ ഗ്രന്ഥശാല അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് എം.എൻ.രാമകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ പ്രസ്ഥാനം കേരളത്തിലെ സാമൂഹ്യജീവിതത്തില്‍ നല്‍കിയ സംഭാവന അമൂല്യവും മഹത്തരവുമാണ്. വായന സമൂഹം ഗൗരവതരമായി കാണേണ്ടതുണ്ട്. ചടങ്ങിൽ അക്ഷരദീപം തെളിയിക്കലും പുസ്തക പ്രദർശനവും നടത്തി.

publive-image

തച്ചമ്പാറ മുൻ.പഞ്ചായത്ത് അംഗം നൂർജഹാൻ, എം.ഉണ്ണികൃഷ്ണൻ എന്നിവർ സംഭാവനയായി നൽകിയ പുസ്തക കിറ്റുകൾ ജോയിന്റ് സെക്രട്ടറി ചന്ദ്രൻ തച്ചമ്പാറയും ലൈബ്രേറിയൻ വി.ബാബുരാജും ഏറ്റുവാങ്ങി.

എം.പി ടി എ പ്രസിഡണ്ട് ഷഹല, റിൻഷ സിയമരിയ, നഫ് ല എന്നിവർ ആശംസ പ്രസംഗം നടത്തി. എസ് ഡി എ എൽ പി സ്കൂൾ പ്രധാനാദ്ധ്യാപകൻ സി.ജെ.അബ്രഹാം സ്വാഗതവും അദ്ധ്യാപിക വി.ആർ.രശ്മി നന്ദിയും പറഞ്ഞു.

Advertisment