Advertisment

അരിയൂർ വായനശാല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി

New Update

അലനല്ലൂർ:  അരിയൂർ സി വി അപ്പുകുട്ടി മാസ്റ്റർ സ്മാരക സൗഹൃദം വായനശാല സ്വരൂപിച്ച പ്രളയ ദുരിതാശ്വാസ ഫണ്ട് 25,500 രൂപ യുടെ ചെക് ജില്ലാ ലൈബ്രററി കൗസിൽ സെക്രട്ടറിയ്ക്ക് കൈമാറി.

Advertisment

publive-image

വായനശാല പ്രസിഡന്റ് എം കെ രവീന്ദ്രനാഥന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ലൈബ്രററി കൗൺസിൽ സെക്രട്ടറി എം കാസിം മാസ്റ്റർ ഏറ്റുവാങ്ങി. യോഗത്തിൽ താലൂക്ക് ലൈബ്രററി കൗൺസിൽ പ്രസിഡന്റ് എം ഉണ്ണികൃഷ്ണൻ, സെക്രട്ടറി പി എൻ മോഹനൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

വായനശാല സെക്രട്ടറി കെ ജെ ഫിലിപ്പ് സ്വാഗതവും വൈസ് പ്രസിഡന്റ് എം അസീസ് നന്ദിയും പറഞ്ഞു.

Advertisment