Advertisment

ആരോഗ്യപൂർണ്ണമായ ജീവിതശൈലിക്കായി ബാലമുകുളം പദ്ധതിക്ക് തുടക്കം കുറിച്ചു

New Update

മണ്ണാർക്കാട്:  അനുദിനം പടർന്നുകൊണ്ടിരിക്കുന്ന വൈറസ് രോഗങ്ങളിൽ നിന്ന് രക്ഷനേടാനും ആരോഗ്യ പൂർണ്ണമായ ജീവിത ശീലം ഉണ്ടാക്കുന്നതിനും വേണ്ടി ഭാരതീയ ചിത്സാ വകുപ്പിന്റെ കീഴിൽ ഈ വർഷവും ബാലമുക്കുളം പദ്ധതി മണ്ണാർക്കാട് ജി.എം.യു.പി.സ്കൂളിൽ തുടക്കം കുറിച്ചു.

Advertisment

publive-image

പദ്ധതിക്ക് കീഴിൽ രോഗ നിർണയ ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ ,സൗജന്യ മരുന്നുവിതരണം തുടങ്ങിയവ സ്കൂളിലെ ഒന്നാം തരം മുതൽ ഏഴാം തരം വരെ പഠിക്കന്ന അറുനൂറിൽ പരം വിദ്യാർത്ഥികൾക്ക് ലഭ്യമാവും. കുടുംബങ്ങളിൽ ആരോഗ്യ സമ്പുഷ്ടമായ ഭക്ഷണം ശീലമാക്കൽ, നിത്യ വ്യായാമം, വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന, ലഹരിയോട് വിട ചൊല്ലൽ തടങ്ങിയ ശീലങ്ങൾ ഊട്ടിയുറപ്പിക്കലാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

മണ്ണാർക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ ടി. ആർ സെബാസ്റ്റ്യൻ പദ്ധതി ഉദ്ഘാടനം ചെയ്തു.ഡോ. പി. എം.ദിനേശൻ അധ്യക്ഷത വഹിച്ചു. 'നല്ല നാളേക്കായ് ' എന്ന വിഷയത്തിൽ ഡോ.ജോൺസൺ പി.ജോൺ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ്സ് എടുത്തു.

ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.കെ.വിനോദ് കുമാർ, ബി.പി.ഒ.മുഹമ്മദാലി, പി.ടി.എ പ്രസിഡന്റ് അഷറഫ്, ഷിജി തോമസ്, ഹമീദ്, സൈമൺ ജോർജ്ജ് എന്നിവർ പങ്കെടുത്തു.

Advertisment