Advertisment

ഷൊർണ്ണൂർ എംഎൽഎക്കെതിരെയും, പാലക്കാട് ഡിസിസി പ്രസിഡണ്ടിനെതിരെയും പോലീസ് അന്വേഷണം നടത്തണം: ബിജെപി

New Update

പാലക്കാട്:  ഡിവൈഎഫ്ഐയുടെ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി ഷൊർണ്ണൂർ എംഎൽഎക്കെതിരെ പാർട്ടിക്ക് നൽകിയ പരാതി പോലീസിന് അന്വേഷണത്തിനായി കൈമാറേണ്ടതാണന്ന് ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ.ഇ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഈ കാര്യത്തിൽ പോലീസ് പരാതിക്ക് കാത്തു നിൽക്കാതെ സ്വമേധയാ എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസ് അന്വേഷിക്കേണ്ടതാണ്.

പാലക്കാട് ഡിസിസി പ്രസിഡണ്ടിനെതിരെ ആദിവാസി യുവതി തന്നെ അപമാനിച്ചു എന്ന് ആരോപണം ഉന്നയിച്ച് പോലീസിന് നൽകിയ പരാതിയിൽ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ് എടുക്കേണ്ടതാണ് എന്ന് ഭാരതീയ ജനതാ പാർട്ടി പത്ര പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Advertisment