Advertisment

കാലം സാക്ഷി മനുഷ്യൻ നഷ്ടത്തിലാണ്... ഹൃദയങ്ങളിലേക്കൊരു യാത്ര ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കാമ്പനിന് ജില്ലയിൽ തുടക്കമായി

author-image
admin
New Update

പാലക്കാട്:  "കാലം സാക്ഷി മനുഷ്യൻ നഷ്ടത്തിലാണ്, ഹൃദയങ്ങളിലേക്കോരു യാത്ര" എന്ന തലകെട്ടിൽ സംസ്ഥാന വ്യാപകമായി ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ജില്ല തല ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ്‌ അബ്ദുൾ ഹകീം നദ്‌വി യിൽ നിന്ന് ലഖുലേഖ സ്വീകരിച്ചു കൊണ്ട് മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ നിർവഹിച്ചു.

Advertisment

publive-image

മാനവികത നഷ്ടമായികൊണ്ടിരിക്കുന്ന പുതിയ കാലത്ത് സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സമാധാനത്തിന്റെയും സന്ദേശമായ ഇസ്ലാമിന്റെ സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യൻ ഇന്ന് അനുഭവിക്കുന്ന സകലമാന പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം ജീവിത വീക്ഷണം വിനിഷ്ടമായതാണെന്നും മനുഷ്യനെയും ദൈവത്തെയും പ്രകൃതിയെയും സമനയിപ്പിക്കുന്ന ഇസ്ലാമിക ജീവിത വീക്ഷണം ലോകം ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക്‌ പരിഹാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

publive-image

കാമ്പയിനിന്റെ ഭാഗമായി ജില്ല തലയിൽ ഏപ്രിൽ 18 ന് ഒറ്റപാലത്ത് വെച്ചു "സാമൂഹ്യ ക്ഷേമം, ജീവിത മോക്ഷം : ഇസ്‌ലാം സമന്വയമാണ്" എന്ന തലകെട്ടിൽ സംവാദ സമ്മേളനവും, ഏരിയ തലത്തിൽ ടേബിൾ ടോക്ക് , സാംസ്‌കാരിക സംഗമം, ഗൃഹസമ്പർക്കം ലഖുലേഖ വിതരണം, പൊതുയോഗങ്ങൾ, കുടുംബ സംഗമങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ ജനസമ്പർക്ക പരിപാടികളും പ്രാദേശിക തലങ്ങളിൽ സംഘടിപ്പിക്കും. ജില്ല ഭാരവഹികൾ ആയ നൗഷാദ് മുഹിയുദ്ദീൻ, ബഷീർ ഹസൻ നദ്‌വി, അബ്ദുൽ മജീദ്, എം. ദിൽഷാദലി, നൗഷാദ് ആലവി എന്നിവർ സംബന്ധിച്ചു.

Advertisment