Advertisment

പ്രവൃത്തി പഠനത്തിലൂടെ ശേഷി വികാസം. പ്രവൃത്തി പരിചയ മേള സമാപിച്ചു

New Update

എടത്തനാട്ടുകര:  വിദ്യാര്‍ഥികളുടെ ശാസ്ത്ര സങ്കേതിക കഴിവുകള്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളില്‍ സംഘടിപ്പിച്ച സ്‌കൂള്‍ തല പ്രവൃത്തി പരിചയമേള സമാപിച്ചു.

Advertisment

പ്രധാനാധ്യാപിക എ. സതീ ദേവി പ്രവൃത്തി പരിചയമേള ഉല്‍ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് സി. കെ. ഹസീനാ മുംതാസ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി. അബ്ദുസ്സലാം, എ. സീനത്ത്, കെ. രമാ ദേവി,പി. പ്രിയ എന്നിവര്‍ പ്രസംഗിച്ചു.

publive-image

വിദ്യാര്‍ഥികള്‍ക്കായി നടത്തിയ തത്സമയ പ്രവൃത്തി പരിചയ മേളയില്‍ പി. അമന്‍ സലാം (ത്രഡ് പാറ്റേണ്‍), പി. അഭിഷേക് (ബുക്ക് ബൈന്റിംഗ്), പി. യദു കൃഷ്ണ (വെജിറ്റബിള്‍ പ്രിന്റിംഗ്), പി. ഫിദ നസ്‌റിന്‍ (മുത്തുമാല നിര്‍മ്മാണം), പി. ജൗഹര്‍ (ഇലക്ട്രിക്കല്‍ വയറിംഗ്), പി. അനഘ (മെറ്റല്‍ എന്‍ഗ്രേവിംഗ്), എ. പി. നജ (പേപ്പര്‍ ക്രാഫ്റ്റ്), എം. നദ (പാഴ്‌വസ്തു നിര്‍മ്മാണം), പി. അജ്‌വദ് (ക്ലേ മോഡലിംഗ്), എം. ഷദ (എംബ്രോയിഡറി), വി. പി. അയിഷ കദീജ ( വോളിബോള്‍ നെറ്റ് നിര്‍മ്മാണം) എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

അധ്യാപകരായ ഇ. ഷബ്‌ന, സി. നൗഫീറ, ഇ. പ്രിയങ്ക, ടി. പി. മുഫീദ, കെ. ഷീബ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി.

പ്രവൃത്തി പരിചയ മേളയുടെ ഭാഗമായി നിര്‍മ്മിച്ച വസ്തുക്കളുടെ പ്രദര്‍ശനവും നടത്തി.

Advertisment