പാലക്കാട്: പ്രളയ ബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇക്കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ കല്ലേപ്പുള്ളി ജുമാമസ്ജിദിൽ ബക്കറ്റ് പിരിവിൽ ലഭിച്ച മുക്കാൽ ലക്ഷം രൂപ കൈമാറും. എഴുപത്തി മൂവായിരം രൂപ ബക്കറ്റ് പിരിവിൽ മാത്രം ലഭിച്ചു.
കമ്മിറ്റി ഭാരവാഹികളടക്കമുള്ളവർ രണ്ടായിരം രൂപ ചേർത്ത് എഴുപത്തി അയ്യായിരം രൂപയുടെ ഡി.ഡി കലക്ടർ ഡി. ബാലമുരളിക്ക് മഹല്ല് ഖത്തീബ് അബ്ദുൽ സലാം സഖാഫി, കല്ലേപ്പുള്ളി മുനവ്വറുൽ ഇസ്ലാം മഹല്ല് കമ്മറ്റി പ്രസിഡന്റ് അബ്ദുസല്ലാം, സെക്രട്ടറി ഉമ്മർ മാസ്റ്റർ, ജോ.സെക്രട്ടറി ഖാലിദ് എന്നിവർ കൈമാറി.
പെരുന്നാൾ ദിനത്തിൽ സംസ്ഥാനത്തെ എല്ലാ പള്ളികളിലും ദുരിതാശ്വാസ നിധിയിലേക്ക് പിരിവ് നടത്തിയിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചത് ഇവിടെ നിന്നാണ്.