Advertisment

കെ.വി വിജയദാസ് എം.എൽ.എ രാജിവെക്കുക: ഫ്രറ്റേണിറ്റി മൂവ്മെൻറ്

author-image
admin
New Update

പാലക്കാട്‌:  കെ.എസ്.ആർ.ടി.സി ബസിനുനേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് പോലീസ് ഭീഷണിയിൽ ജീവനൊടുക്കിയ പാലക്കാട്‌ പള്ളത്തേരി സ്വദേശി സന്തോഷ് കുമാറിന്റെ മൃതദേഹം പാലക്കാട്‌ - പൊള്ളാച്ചി പാതയിൽ വെച്ച് പ്രതിഷേധിച്ച ബന്ധുക്കളെയും നാട്ടുകാരെയും എല്ല് ചവിട്ടിയൊടിക്കും എന്ന് ആക്രോശിക്കുകയും ദലിത് നേതാവ് രവി പള്ളത്തേരിയെ മർദിക്കുകയും ചെയ്ത കെവി വിജയദാസ് എം.എൽ.എ ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപെട്ടു.

ദലിത്കളടക്കമുള്ള രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളോട് അധികാരിവർഗം കാലങ്ങൾ ആയി പുലർത്തി പോരുന്ന അതിക്രമങ്ങൾക്കും വിവേചനങ്ങൾക്കുമുള്ള തുടർച്ച ആണ് സന്തോഷ് എന്നും ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു ജനപ്രതിനിധിയിൽ നിന്നും ഹീനമായ ഈ നടപടി ജനാധിപത്യ കേരളത്തിന് അപമാനമെന്നും പ്രസിഡന്റ്‌ റഷാദ് പുതുനഗരം പറഞ്ഞു.

എം. എൽ.എ രാജിവെച്ചില്ലെങ്കിൽ വഴിയിൽ തടയുന്നതടക്കമുള്ള ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment