Advertisment

ഹർത്താൽ അനുകൂലികളെ അറസ്റ്റ് ചെയ്ത പോലീസ് നടപടി പ്രതിഷേധാർഹം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

author-image
admin
New Update

പാലക്കാട്:  ദലിത് സംയുക്ത സമിതി തിങ്കളാഴ്ച നടത്തിയ ഹർത്താലിനെ അനുകൂലിച്ചവരെ അറസ്റ്റ് ചെയ്ത പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

Advertisment

publive-image

ഹർത്താലിന്റെ ഭാഗമായി ഒരുവിധ അനിഷ്ഠ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. സമാധാനപരമായി പ്രതിഷേധിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് ആവർത്തിക്കപ്പെട്ടതിലൂടെ ഹർത്താലിനെ അമർച്ച ചെയ്യാൻ ഉന്നതതലത്തിൽ നിന്ന് പോലീസിന് ഉത്തരവ് ലഭിച്ചിട്ടുണ്ടായിരുന്നുവെന്ന് വ്യക്തമാവുകയാണ്.

അന്യായ അറസ്റ്റിൽ പ്രതിഷേധിച്ച് ഹർത്താൽ ദിനത്തിൽ വൈകീട്ട് പാലക്കാട് ടൗണിൽ വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റി മൂവ് മെന്റും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അജിത് കൊല്ലങ്കോട് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു പാലക്കാട് മണ്ഡലം പ്രസിഡണ്ട് അബ്ദുൾ സലാം അദ്ധ്യക്ഷധ വഹിച്ചു ബാബു തരൂർ സ്വാഗതവും, ഷിഹാബ് നന്ദിയും പറഞ്ഞു. മുകേഷ് മേപ്പറമ്പ്, സതീഷ് മേപ്പറമ്പ്, പി.ഡി.രാജേഷ്, രഞ്ചിൻ കൃഷ് എന്നിവർ നേതൃത്വം നൽകി.

Advertisment