Advertisment

നവാസിനെയും നിയാസിനെയും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആദരിച്ചു

author-image
admin
New Update

പുലാപ്പറ്റ:  എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എം.എൻ.കെ.എം.ജി.എച്ച്.എസ്.എസിലെ ഭിന്നശേഷിക്കാരായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് നവാസിനെയും മുഹമ്മദ് നിയാസിനെയും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആദരിച്ചു.

Advertisment

ഉമ്മനഴി വയനിപ്പാടത്ത് റഷീദ്, ഹബീബ ദമ്പതികളുടെ മക്കളായ നവാസും നിയാസും യഥാക്രമം മൂന്നും നാലും എ പ്ലസുകൾ കരസ്ഥമാക്കി. മറ്റു വിഷയങ്ങൾക്കും മികച്ച ഗ്രേഡുണ്ട്. ഫ്രറ്റേണിറ്റിയുടെ ഉപഹാരം ഇരുവർക്കും വീട്ടിലെത്തി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.എം സാബിർ അഹ്സൻ കൈമാറി.

അരികുവത്ക്കരണങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിൽ ശാരീരിക വെല്ലുവിളികൾക്കിടയിലും ഉന്നത വിജയം നേടിയ നവാസും നിയാസും പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിജയം കരസ്ഥമാക്കാൻ ഇരുവരെയും പ്രാപ്തരാക്കിയ രക്ഷിതാക്കളും അധ്യാപകരും സമൂഹത്തിന് മാതൃകയാണ്.

ഇരുവരും പ്ലസ് വണിന് കൊമേഴ്സിന് ചേരാനിരിക്കുകയാണ്.പ്രവേശനത്തിനു വേണ്ട കാര്യങ്ങളെല്ലാം രക്ഷിതാക്കൾ ചെയ്തു കഴിഞ്ഞു. കമ്പ്യൂട്ടർ നന്നായി ഉപയോഗിക്കുന്ന ഇരുവർക്കും വീട്ടിൽ അതിനുള്ള സൗകര്യം രക്ഷിതാക്കൾ ഒരുക്കിയിട്ടുണ്ട്.

ഫ്രറ്റേണിറ്റിയുടെ അനുമോദന സംഘത്തിൽ ഷബീൻ റഹ്മാൻ, ജമാൽ മുഹമ്മദ്, അയ്മൻ ബഷീർ, ജാലിബ് ഹനാൻ, ബദ്റുസമാൻ എന്നിവരും ഉണ്ടായിരുന്നു.

Advertisment