Advertisment

ഗണേശോത്സവം വെള്ളിയാഴ്ച. ഒരുക്കങ്ങൾപൂർത്തിയായതായി ഭാരവാഹികൾ

New Update

കല്ലടിക്കോട്:  ഗണേശോത്സവ ഒരുക്കങ്ങൾക്ക് കല്ലടിക്കോട് തുടക്കമായി. പല ദേശങ്ങളിലായി ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പൂജകൾക്ക് ശേഷം 14 ന് വെള്ളിയാഴ്ച നിമജ്ജനം ചെയ്യും.

Advertisment

publive-image

കരിമ്പ ,തച്ചമ്പാറ ,കടമ്പഴിപ്പുറം ,കോങ്ങാട് ,മുണ്ടൂർ ,തുടങ്ങിയ അഞ്ചു പഞ്ചായത്തുകളിൽ നിന്നായി 60 ഓളം വിഗ്രഹങ്ങൾ ഉച്ചക്ക് 3 മണിക്ക് കല്ലടിക്കോട് ദീപാ ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭ യാത്രയായി തുപ്പനാട് ശ്രീ സുബ്രമണ്യക്ഷേത്രത്തിലെ പുഴ കടവിൽ നിമജ്ജനം ചെയ്യും.

ആസുരമായ കാലത്ത് സാമൂഹികമായ ഐക്യത്തിന് ശക്തിപകര്‍ന്നുകൊണ്ടാണ് ഗണേശോത്സവം വ്യാപകമായി ആഘോഷിക്കപ്പെടുന്നത്. കേരളം നേരിട്ട പ്രളയകെടുതിയുടെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കിയാണ് മുഴുവൻ ശോഭ യാത്രകളും ക്രമീകരിച്ചിരിക്കുന്നതെന്ന് പ്രഖണ്ഡ് ഭാരവാഹികൾ പറഞ്ഞു.

Advertisment