Advertisment

ഹിക്മ ടാലന്റ് സെർച്ച് എക്സാം അവാർഡുകൾ വിതരണം ചെയ്തു

New Update

പാലക്കാട്:  മദ്റസ മജിലിസ് എഡ്യൂക്കേഷൻ ബോർഡ് ഡിസംബറിൽ നടത്തിയ ഹിക്മ ടാലന്റ് സെർച്ച് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡ് ദാനം നൂർ മഹൽ മേപ്പറമ്പ് നടന്ന പരിപാടിയിൽ കൃഷ്ണൻ കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഇസ്ലാമിനെ സംബന്ധിച്ചും, ഇസ്ലാമിക സംസ്കാരം, ചരിത്രം സാമൂഹിക സാംസ്കാരിക ശാസ്ത്ര കലാ രംഗത്ത് ഇസ്ലാമിന്റ സംഭാവനകൾ, ഇസ്ലാമിക കാഴ്ചപ്പാടിലുള്ള ആപറ്റിറ്റൂട് പരിശോധന എന്നിവ കേന്ദ്രീകരിചയിരുന്നു പരീക്ഷ. കേരളത്തിലും, ബാംഗ്ലൂർ, ചെന്നൈ, ജി.സി.സി രാഷ്ട്രങ്ങൾ എന്നിവിടങ്ങളിൽ നിന്നായി മുപ്പതിനായിരം വുദ്ധ്യാർഥികൾ പരീക്ഷ എഴുതി. ഇസ്ലമിക്ക വിജ്ഞാന മേഖലയിൽ മദ്രസ തലത്തിൽ ഇത്തരത്തിലുള്ള ടാലന്റ് പരീക്ഷ ആദ്യത്തെതാനെന്നു ഹിക്മയുടെ പ്രതേകതയാണ്. ഒ.എം.ആർ രീതി അവലംബിച്ചാണ് പരീക്ഷ നടത്തിയത്.

450 സ്ഥാപനങ്ങൾ പങ്കെടുത്ത പരീരക്ഷയിൽ 95 % പേർ വിജയിച്ചു. ഡോ. കൂട്ടിൽ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ഹാഷിം ഹദ്ദാദ് തങ്ങൾ, അബ്ദുൽ ഹകീം നദ്‌വി, സഫിയ അലി, സുശീർ ഹസൻ, നാസർ ഉമരി കറുത്തെനി, സൗരിയത്ത് സുലൈമാൻ, റിയാസ് ഖാലിദ്, എം. സിബ്ഗത്തുള്ള, സഫിയ അടിമാലി, ഷമീർ ബാബു, ഷാക്കിർ മൂസ, സാദിഖ് അൻവർ, മിനാർ ഷാഫി, എം.സുലൈമാൻ എന്നിവർ സംസാരിച്ചു.

Advertisment