Advertisment

ഇഫ്താർ കിറ്റ് വിതരണം ചെയ്തു

author-image
admin
New Update

പാലക്കാട്:  കമ്മ്യൂണിറ്റി എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സോളിഡാരിറ്റി ജില്ലാ കമ്മറ്റി ഒലവക്കോട് സുന്ദരം കോളനിയിൽ ഇഫ്ത്വാർ കിറ്റ് വിതരണം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ ജോ:സെക്രട്ടറി പി.എം. ബഷീർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. സോളിഡാരിറ്റി ജില്ലാ ജനറൽ സെകട്രറി ലുഖ്മാൻ ആലത്തൂർ അദ്ധ്യാക്ഷത വഹിച്ചു.

publive-image

എ.പി.അബ്ദുന്നാസർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ് ലാമി ഒലവക്കോട് ഏരിയ പ്രസിഡന്റ് പി.എച്ച് മുഹമ്മദ്, പൊതു പ്രവർത്തകൻ മണി, സോളിഡാരിറ്റി ജില്ല സെക്രട്ടറി ജംഷീർ ആലത്തൂർ, നൗഷാദ് ആലവി,ഷക്കീർ പുതുപള്ളിത്തെരുവ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ശിഹാബ് സ്വാഗതവും ഹസനുൽ ബന്ന നന്ദിയും ആശംസിച്ചു.

Advertisment