Advertisment

കരുണ കാത്ത് കരടിയോട് ഗ്രാമം. ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടമായവർക്ക് കാരുണ്യഹസ്തവുമായി അലനല്ലൂർ ഹൈസ്കൂൾ

New Update

അലനല്ലൂർ:  കരടിയോട് ഉരുൾപൊട്ടലിൽ സർവം നഷ്ടപ്പെട്ട കുടുംബാംഗങ്ങൾക്ക് കാരുണ്യ ഹസ്തവുമായി അലനല്ലൂർ ഗവ:ഹൈസ്കൂളിലെ കുരുന്നുകളെത്തി.

Advertisment

publive-image

വിദ്യാലയത്തിലെ സ്റ്റുഡന്റ് പോലീസ് ജൂനിയർ റെഡ്ക്രോസ് സ്കൗട്ട്&ഗൈഡ്‌സ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഉരുൾപൊട്ടലിൽ മരണമടഞ്ഞ വാണിയുടെ മാതാപിതാക്കളുൾപ്പെട്ട അഞ്ചോളം കുടുംബ ങ്ങൾക്കാണ് ഗൃഹോപകരണങ്ങളും ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും കുട്ടികൾ ശേഖരിച്ചു നൽകിയത്.

അധ്യാപ കരുടെ നേതൃത്വത്തിൽ കുട്ടികൾ കരടിയോട് സന്ദർശിക്കുകയും സാധനങ്ങൾ പഞ്ചായത്ത് മെമ്പർമാരായ ജംഷീന,ദീപ എന്നിവരുടെ സാന്നിധ്യത്തിൽ കുടുംബങ്ങൾക്ക് കൈമാറുകയും ചെയ്തു. ദുരന്തത്തിൽ മരണമടഞ്ഞ വാണിയുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും മരണമടഞ്ഞവർക്ക് വേണ്ടി മൗനപ്രാർത്ഥന നടത്തുകയും ചെയ്തു.

കുട്ടികൾ ദുരന്തഭൂമി സന്ദർശിക്കുകയും ഉരുൾപൊട്ടലിന്റെ ഭീകരത നേരിൽ കണ്ടു മനസ്സിലാക്കുകയും ചെയ്തു.പഞ്ചായത്ത് മെമ്പർ ജംഷീന നൽകിയ സംഭവത്തിന്റെ ദൃക്‌സാക്ഷി വിവരണം ഏവരുടെയും കണ്ണു നനയിച്ചു. അധ്യാപകരായ പി സൈതാലി, ഷീബ, ജയദേവി, ജയസുധ, ജുവൈരിയത്, വത്സല എന്നിവർ ഫീൽഡ് ട്രിപ്പിന് നേതൃത്വം നൽകി.

Advertisment