Advertisment

കരിമ്പ യു.പി.സ്‌കൂളിന് കമ്പ്യൂട്ടറുകൾ നൽകി

New Update

കല്ലടിക്കോട്:  കോങ്ങാട് നിയോജക മണ്ഡലം എം എൽ എ കെ.വി.വിജയദാസ് കരിമ്പ ഗവ.യു പി സ്‌കൂളിന് അനുവദിച്ച കംപ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഉദ്ഘാടനം സ്‌കൂൾ അങ്കണത്തിൽ നടന്നു. കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചർ അധ്യക്ഷയായി. എം എൽ എ കെ.വി.വിജയദാസ് ഉദ്ഘാടന പ്രസംഗം നടത്തി.

Advertisment

publive-image

ഡിജിറ്റല്‍ സാക്ഷരതയില്‍ കേരളം ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും പൊതു വിദ്യാലയങ്ങളിൽ ഗുണമേന്മയുള്ള വിദ്യഭ്യാസം സാർവത്രികമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും എംഎൽഎ പറഞ്ഞു.

publive-image

മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം യുസുഫ് പാലക്കൽ,ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജയലക്ഷ്മി,വാർഡ് മെമ്പർ ഹസീന റഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.പ്രധാനധ്യാപകൻ പി.വി. അബ്ദുറഹ്മാൻ സ്വാഗതവും പിടിഎ പ്രസിഡന്റ് ജാഫറലി നന്ദിയും പറഞ്ഞു.

Advertisment