Advertisment

'കൂടെയുണ്ട്' കെ എസ് ടി യു സഹായപദ്ധതി: പഠനോപകരണങ്ങൾ വിതരണം ചെയ്തു

New Update

മണ്ണാർക്കാട്:  പ്രളയബാധിത പ്രദേശങ്ങളില്‍ പഠനോപകരണങ്ങള്‍ നഷ്ടമായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള കെ.എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ "കൂടെയുണ്ട് കെ.എസ്.ടി.യു" പദ്ധതിയുടെ ഭാഗമായി ചെർപ്പുളശ്ശേരി ഉപജില്ലയിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ മുസ് ലിം ലീഗ് ജില്ലാ ട്രഷറർ പി.എ.തങ്ങൾ വിതരണം ചെയ്തു.

Advertisment

publive-image

പൊമ്പ്ര എ.എം.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡണ്ട് കെ.പി. സുലൈമാൻ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ്, നോട്ട് പുസ്തകങ്ങള്‍, ബോക്‌സ്,പേന, പെന്‍സില്‍ തുടങ്ങിയ പഠനോപരണങ്ങളും പുസ്തകങ്ങൾ നഷ്ടമായ സ്കൂൾ ലൈബ്രറികളിലേക്ക് പുസ്തകക്കിറ്റുകളുമാണ് നൽകുന്നത്.

publive-image

കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷത വഹിച്ചു.മുസ് ലിം ലീഗ് ഒറ്റപ്പാലം മണ്ഡലം പ്രസിഡണ്ട് പി.സൈത് മാസ്റ്റർ,കെ.എസ്.ടി.യു സംസ്ഥാന ട്രഷറർ കരീം പടുകുണ്ടിൽ,ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, ഭാരവാഹികളായ കെ.കെ.എം. സഫുവാൻ,ടി.പി.അബ്ദുൽ സലീം, കരിമ്പുഴ പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി പി.കുഞ്ഞഹമ്മദ്, നേതാക്കളായ കെ.മരക്കാർ, കെ.മൊയ്തുപ്പ, റസാഖ് പറമ്പോട്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഇ.കെ.സമദ് മാസ്റ്റർ, ഭാരവാഹികളായ താഹിർ തങ്ങൾ,കെ.കെ.ഷൗക്കത്ത്,സമദ് കോട്ടപ്പുറം, പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് ഹബീബ് തങ്ങൾ, കെ.എം.സി.സി ഭാരവാഹികളായ പി.അബ്ദുറഹ്മാൻ, സി.പി.നിസാർ,വനിതാ ലീഗ് മണ്ഡലം സെക്രട്ടറി സക്കീന ടീച്ചർ, സൈതലവി തോട്ടര പ്രസംഗിച്ചു.

Advertisment