Advertisment

പ്രളയ പുനരധിവാസം: മണ്ണാർക്കാട് റെസ്ക്യു ടീം ശ്രദ്ധേയ പ്രവർത്തനങ്ങളിലേക്ക്

New Update

മണ്ണാർക്കാട്:  ദുരന്തബാധിതരോട് ആര്‍ദ്രതയും കാരുണ്യവും പുലര്‍ത്തുന്നതിനും പുതിയ ജീവിതം ആരംഭിക്കുന്നതിനു വേണ്ടി വരുന്ന സമാശ്വാസ സഹായപ്രവർത്തനം ഓരോ കുടുംബത്തിനും എത്തിക്കുന്നതിനുമുള്ള ശ്രദ്ധേയ പ്രവർത്തനം നടത്തുകയാണ് മണ്ണാർക്കാട് റെസ്ക്യു ടീം.

Advertisment

publive-image

പ്രളയദുരിതബാധിതർക്കായുള്ള വീടുകളുടെ പുനർനിർമ്മാണ പ്രഖ്യാപനവും ധനസഹായ - ഗൃഹോപകരണ വിതരണവും മണ്ണാർക്കാട് റെസ്ക്യു ടീം മുഖ്യരക്ഷാധികാരി കൂടിയായ അഡ്വ: എൻ.ഷംസുദ്ധീൻ എം എൽ എ നിർവ്വഹിച്ചു.

മണ്ണാർക്കാട് റെസ്ക്യു ടീം ചെയർമാൻ ഡോ: കെ.എ കമ്മാപ്പ, കൺവീനർ എം.പുരുഷോത്തമൻ, കോ-ഓർഡിനേറ്റർ കൃഷ്ണദാസ് കൃപ, മറ്റു രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

publive-image

40 ലക്ഷം രൂപയോളം തുക പ്രതീക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ മഴക്കെടുതിയിൽ പൂർണ്ണമായി തകർന്ന 4 വീടുകളുടെ പുനർനിർമ്മാണത്തിനു 30 ലക്ഷം രൂപയോളം പ്രതീക്ഷിക്കുന്നു. കൂടാതെ ഭാഗികമായി തകർന്ന വീടുകളുടെ അറ്റകുറ്റപണികൾ, ജീവനോപാധികൾ - തൊഴിലുപകരണങ്ങൾ എന്നിവ നഷ്ടമായവർ തുടങ്ങിയവർക്കുള്ള ധനസഹായമായി 3 ലക്ഷം രൂപ, സർവേയിൽ കണ്ടെത്തിയ മുഴുവൻ പേർക്കും ( 100 കുടുംബങ്ങൾ ) ഗൃഹോപകരണങ്ങൾ - ബെഡുകൾ എന്നിവ നൽകുന്നതിനായി 7 ലക്ഷം രൂപ എന്ന തരത്തിലാണ് പ്രവർത്തനംവിഭാവനം ചെയ്തിരിക്കുന്നത്.

ഇതിൽ ധനസഹായ - ഗൃഹോപകരണ വിതണം ആദ്യഘട്ടത്തിൽ പൂർത്തിയാക്കി. ഇനി മഴക്കെടുതിയിൽ പൂർണ്ണമായും തകർന്നതും സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവരുമായി സർവ്വേയിൽ കണ്ടെത്തിയ 4 വീടുകളുടെ പുനർനിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുക എന്ന ലക്ഷ്യമാണ് എം.ആർ.ടിക്കുള്ളതെന്നും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സുമനസ്സുകളുടെ സഹകരണം അഭ്യർത്ഥിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.

Advertisment