Advertisment

പഠനോപകരണങ്ങള്‍ ശേഖരിച്ചു നല്‍കാൻ കുട്ടികൾ. പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങുമായി മൂച്ചിക്കല്‍ സ്‌കൂളിന്റെ കുരുന്നു കാരുണ്യം പദ്ധതി

New Update

 എടത്തനാട്ടുകര:  എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളിലെ പ്രീ പ്രൈമറി വിദ്യാര്‍ഥിയായ ടി. ഷജ്മല്‍ നൂറു പേപ്പര്‍ പേനകളുമായാണ് സ്‌കൂളില്‍ എത്തിയത്.

Advertisment

പ്രളയ ദുരിതത്താല്‍ പ്രയാസമനുഭവിക്കുന്ന മറ്റു ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കായി പഠനോപകരണങ്ങള്‍ ശേഖരിച്ചു നല്‍കുന്ന എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളിലെ കുരുന്നു കാരുണ്യം പദ്ധതിക്ക് ഒരു കൈ സഹായമേകാനാണ് മാതാപിതാക്കളുടെ സഹായത്തോടെ നിര്‍മ്മിച്ച പേപ്പര്‍ പേനകളുമായി ഷജ്മല്‍ സ്‌കൂളില്‍ എത്തിയത്.

publive-image

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കിണര്‍ പണിക്കിടെ കയര്‍ പൊട്ടി വീണ് നട്ടെല്ലിനു പരിക്കു പറ്റി ഭിന്നശേഷിക്കാരനായി മാറിയ എടത്തനാട്ടുകര മുണ്ടക്കുന്ന്സ്വദേശി തെക്കന്‍ ഷൗക്കത്ത,് ഹന്നത്തുന്നീസ ദമ്പതികളുടെ മകനാണ് ഷജ്മല്‍. സ്‌കൂള്‍ മന്ത്രിസഭക്കു കീഴില്‍ ആണ് കുരുന്നു കാരുണ്യം പദ്ധതി നടപ്പിലാക്കിയത്.

നോട്ടു പുസ്തകങ്ങള്‍, പേപ്പര്‍ പേനകള്‍, പെന്‍സില്‍, പേനകള്‍, സ്‌കെയില്‍, ഷാര്‍പ്പ്‌നര്‍, ഇറേസര്‍, ബോക്‌സ്എന്നിങ്ങനെ 865 പഠനോപകരണങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂളില്‍ എത്തിച്ചത്. സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് ടി. ഷജ്മലില്‍ നിന്നും അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആലായന്‍ റഷീദ് പഠനോപകരണങ്ങള്‍ ഏറ്റു വാങ്ങി.

publive-image

ഗ്രാമ പഞ്ചായത്ത് അംഗം റഷീദ്, സി. ആര്‍. സി കോഓര്‍ഡിനേറ്റര്‍ നൗഷാദ് പുത്തംകോട്ട്, അധ്യാപകരായ എ.സീനത്ത്പി. അബ്ദുസ്സലാം, പി. ജിഷ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ ഇ. പ്രിയങ്ക, ഇ. ഷബ്‌ന, സി. നൗഫീറ, പി. പ്രിയ, കെ. ഷീബ, സ്‌കൂള്‍ ലീഡര്‍ പി. ജൗഹര്‍, സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദ,സ്‌കൂള്‍ ഉപ മുഖ്യമന്ത്രി പി. അമന്‍ സലാം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി.

എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളിലെ കുരുന്നു കാരുണ്യം പദ്ധതിക്കു കീഴില്‍ ശേഖരിച്ച പഠനോപകരണങ്ങള്‍ അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആലായന്‍ റഷീദ് ഏറ്റു വാങ്ങുന്നു.

Advertisment