Advertisment

നവ കേരള നിര്‍മ്മിതിക്ക് സ്‌നേഹ കാരുണ്യം പദ്ധതിയുമായി മൂച്ചിക്കല്‍ സ്‌കൂൾ

New Update

എടത്തനാട്ടുകര:  നവകേരള നിര്‍മ്മിതിക്കായി സ്‌നേഹ കാരുണ്യം പദ്ധതിയുമായി എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂള്‍ മന്ത്രിസഭയുടെ കൈത്താങ്ങ്. പഠനയാത്ര പോകാനായി ഒരുക്കൂട്ടി വെച്ചഅഞ്ഞൂറു രൂപയുടെ നല്‍കിയാണ് സ്‌കൂള്‍ ഉപ മുഖ്യമന്ത്രി പി. അമന്‍ സലാം സ്‌നേഹ കാരുണ്യം പദ്ധതിയുടെ ഭാഗമായത്.

Advertisment

publive-image

മൂന്നാം ക്ലാസ്സിലെ വി. ദിയാ ഫാത്തിമയും തന്റെ സമ്പാദ്യത്തിലെ അഞ്ഞൂറു രൂപയുമായി സ്‌കൂളില്‍ എത്തി. സ്‌കൂള്‍ മന്ത്രിസഭക്കു കീഴില്‍ വിദ്യാര്‍ഥികള്‍ 6070 രൂപ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദ സ്‌കൂള്‍ ഉപ മുഖ്യമന്ത്രി പി. അമന്‍ സലാമില്‍ നിന്നും ഫണ്ട് സ്വീകരിച്ച് സ്‌നേഹ കാരുണ്യം പദ്ധതി ഉല്‍ഘാടനം ചെയ്തു.

സീനിയര്‍ അസിസ്റ്റന്റ് സി. കെ. ഹസീനാ മുംതാസ്, അധ്യാപകരായ എ.സീനത്ത്, പി. അബ്ദുസ്സലാം, കെ. രമാ ദേവി, പി. ജിഷ എന്നിവര്‍ പ്രസംഗിച്ചു. {പധാനാധ്യാപിക എ. സതീ ദേവി, അധ്യാപകരായ ഇ. പ്രിയങ്ക, ഇ. ഷബ്‌ന, സി. നൗഫീറ, ടി. പി. മുഫീദ, പി. പ്രിയ, കെ. ഷീബ, സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദ,സ്‌കൂള്‍ ഉപ മുഖ്യമന്ത്രി പി. അമന്‍ സലാം, സ്‌കൂള്‍ ലീഡര്‍ പി. ജൗഹര്‍,ഡെപ്യൂട്ടി ലീഡര്‍ സി. അനഘ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നോട്ടു പുസ്തകങ്ങള്‍, പേപ്പര്‍ പേനകള്‍, പെന്‍സില്‍, പേനകള്‍, സ്‌കെയില്‍, ഷാര്‍പ്പ്‌നര്‍, ഇറേസര്‍, ബോക്‌സ്എന്നിങ്ങനെ 865 പഠനോപകരണങ്ങള്‍ സ്‌കൂളിലെ കുരുന്നു കാരുണ്യം പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ ശേഖരിച്ച് നല്‍കിയിരുന്നു.

Advertisment