Advertisment

കാടിന്റെ മക്കള്‍ക്ക് സ്‌നേഹ സാന്ത്വനമേകി മൂച്ചിക്കല്‍ സ്‌കൂള്‍

New Update

എടത്തനാട്ടുകര:  മഹാ പ്രളയത്തില്‍ വീടും മറ്റു ഭൗതിക സൗകരൃങ്ങളും നഷ്ടപ്പെട്ട് കൊടിയംകുന്ന് വനിതാ സ്വയം തൊഴില്‍ കേന്ദ്രത്തില്‍ കഴിയുന്ന എടത്തനാട്ടുകര ഉപ്പുകുളം ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്ക് സ്‌നേഹ സാന്ത്വനവുമായി എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂള്‍ ജീവ കാരുണ്യ പ്രവര്‍ത്തകര്‍.

Advertisment

ശക്തമായ മഴയില്‍ ഉപ്പുകുളം മലയില്‍ ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് പൊന്‍പാറ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ച 13 കുടുംബങ്ങളിലെ 48 പേര്‍ക്ക് ചിക്കണ്‍ കറിയടക്കമുള്ള ഉച്ച ഭക്ഷണവുമായാണ് സ്‌കൂള്‍ മന്ത്രിസഭാംഗങ്ങളും അധ്യാപകരും പി. ടി. എ യുടെ നേതൃത്വത്തില്‍ കൊടിയംകുന്ന് ഷെല്‍ട്ടര്‍ ക്യാമ്പില്‍ എത്തിയത്.

publive-image

പ്രളയ ദിനങ്ങളിലെ ഭീകരതയെക്കുറിച്ചും കോളനി നിവാസികള്‍ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചും ഉപ്പുകുളം ആദിവാസി കോളനി മൂപ്പന്‍ കുറുപ്പന്‍, ഷീജ, കണ്ണന്‍, ചാത്തി എന്നിവര്‍ സ്‌കൂള്‍ സംഘത്തിനു വിശദീകരിച്ചു കൊടുത്തു.

സ്‌കൂള്‍ മന്ത്രിസഭക്കു കീഴില്‍ പ്രസിദ്ധീകരിച്ച 'അറിയാം തടയാം പകര്‍ച്ച വ്യാധികളെ' ലഘുലേഖയും മഴവില്ല് പത്രം വാര്‍ഷികപ്പതിപ്പും വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ വിതരണം ചെയ്തു.

{ഗാമ പഞ്ചായത്ത് അംഗം കെ. പി. യഹ്‌യ, പി. ടി. എ പ്രസിഡന്റ് ഒ. മുഹമ്മദ് അന്‍വര്‍, എം. പി. ടി. എ പ്രസിഡന്റ് പി. ടി. ഉഷ, പ്രധാനാധ്യാപിക എ. സതീ ദേവി, അധ്യാപകരായ പി. അബ്ദുസ്സലാം, സി. കെ. ഹസീനാ മുംതാസ്, എ. സീനത്ത്, പി. ജിഷ, സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദ, സ്‌കൂള്‍ ഉപ മുഖ്യമന്ത്രി പി. അമന്‍ സലാം, സ്‌കൂള്‍ ലീഡര്‍ പി. ജൗഹര്‍,ഡെപ്യൂട്ടി ലീഡര്‍ സി. അനഘ, മന്ത്രി സഭാംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

നവകേരള നിര്‍മ്മിതിക്കായി സ്‌കൂളിലെ സ്‌നേഹ കാരുണ്യം പദ്ധതിക്ക് കീഴില്‍ സ്‌കൂള്‍ മന്ത്രിസഭക്കു കീഴില്‍ വിദ്യാര്‍ഥികള്‍ 6070 (ആറായിരത്തി എഴുപത്) രൂപ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച് നല്‍കിയിരുന്നു.

സ്‌കൂളിലെ കുരുന്നു കാരുണ്യം പദ്ധതിയുടെ ഭാഗമായി നോട്ടു പുസ്തകങ്ങള്‍, പേപ്പര്‍ പേനകള്‍, പെന്‍സില്‍, പേനകള്‍, സ്‌കെയില്‍, ഷാര്‍പ്പ്‌നര്‍, ഇറേസര്‍, ബോക്‌സ്എന്നിങ്ങനെ 865 പഠനോപകരണങ്ങളും അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിനു കൈമാറിയിരുന്നു.

Advertisment