Advertisment

മുഹറം: സോളിഡാരിറ്റി യൂത്ത് മീറ്റ് ജില്ലാ തല ഉദ്ഘാടനം

New Update

പാലക്കാട്: മുഹറത്തിനോട്‌ അനുബന്ധിച്ച് ഹിജ്റയുടെ സന്ദേശം എന്ന വിഷയത്തിൽ ജില്ലയിൽ ഉടനീളം യൂത്ത് മീറ്റുകൾ സംഘടിപ്പിച്ചു. ജില്ല തല ഉദ്ഘാടനം കൊടുവായൂരിൽ ജമാഅത്തെ ഇസ് ലാമി സംസ്ഥാന സംഘടനാ സെക്രട്ടറി പി.എസ്.അബൂസംസ്ഥാന ഫൈസൽ ഉദ്ഘാടനം ചെയ്തു.

Advertisment

ഹിജ്റ വർത്തമാന കാലത്ത് അസത്യത്തിനെതിരെ നിലകൊള്ളൻ പോരാളികൾക്ക് പ്രോചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ശിഹാബ് നെന്മാറ അധ്യക്ഷത വഹിച്ചു.

publive-image

ചിറ്റൂർ ഏരിയാ പ്രസിഡന്റ് ശഹീർ അബ്ബാസ് സ്വാഗതവും, ഏരിയാ സെക്രട്ടറി റസാഖ് കൊടുവായൂർ നന്ദിയും പറഞ്ഞു. മുഹറത്തിനോട് അനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രഭാഷണങ്ങൾ,യൂത്ത് മീറ്റുകൾ, യൂത്ത് ഇഫ്ത്താറുകൾ, ഫാമലി ഇഫ്ത്താറുകൾ,പ്രവർത്തക സംഘമങ്ങൾ തുടങ്ങി വിവിധ പരിപടികൾ നടത്തി.

ജമാഅത്തെ ഇസ് ലാമി ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ ഹസൻ നദ് വി, ജില്ലാ സെക്രട്ടറി നൗഷാദ് മുഹ് യുദ്ദീൻ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് എ.കെ.നൗഫൽ, ജില്ലാ ജനറൽ സെക്രട്ടറി ലുഖ്മാൻ ആലത്തൂർ എന്നിവർ സംസാരിച്ചു.

Advertisment