Advertisment

ലോകം ഒത്തുചേർന്ന് ഓസോണും കാലാവസ്ഥയും പുനഃസ്ഥാപിക്കും. അന്താരാഷ്ട്ര ഓസോൺ ദിനത്തോടനു ബന്ധിച്ച് അവബോധ ക്ലാസ് നടത്തി

New Update

 പാലക്കാട്:  ആർട്ട് എഫ്യൂഷൻസ് ഗ്ലോബൽ പാലക്കാ ടിന്റെ നേതൃത്വത്തിൽ നടത്തിയ അന്താരാഷ്ട്ര ഓസോൺ ദിന അവബോധ ക്ലാസ്, ഡബ്ലിയു. ഡബ്ലിയു .എഫ് - ഇന്ത്യ കേരളയുടെ പാലക്കാട് ജില്ലാ കോഓഡിനേറ്റർ എൻ. ജി. ജ്വോൺസ്സൺ നയിച്ചു.

Advertisment

publive-image

ആഗോള താപനം മൂലം ഹിമാലയത്തിലെ മഞ്ഞുരുകി സമുദ്ര നിരപ്പ് ഉയരുമെന്നും പല രാജ്യങ്ങളും കടലിനടിയില്‍ ആയിപ്പോകുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്ന ഈ വേളയിൽ, മാരകമായ മഹാപ്രളയം ഉണ്ടാവും എന്ന മുന്നറിയിപ്പ് അവഗണിച്ച് അനിയന്ത്രിതമായി വ്യവസായശാലകളും, അനുദിനം ഏറുന്ന വാഹനങ്ങളും, ശീതീകരിച്ച സൗധങ്ങളും പുതിയ സാംസ്കാരികതയുടെ മുഖമുദ്ര യാകുമ്പോൾ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്ന നിവർത്തിവെച്ച കുടപോലെ രക്ഷാകവചമായ ഓസോൺ പാളി ശോഷണം ത്വക്കിലെ കാൻസറിനും, രോഗപ്രതിരോധ ശേഷിയെ തളർത്തുകയും അകാല വാർദ്ധക്യം ക്ഷണിച്ചുവരുത്തുകയാണ് നമ്മൾ ചെയ്യുന്നത്.

അന്തരീക്ഷത്തെ രക്ഷിക്കാനായി മഹാവിപത്തിനെ ഒഴിവാക്കാനായി വനവല്‍ക്കരണം ഊര്‍ജ്ജിതമാക്കുകയും ഊര്‍ജ്ജ സംരക്ഷണം ഉറപ്പു വരുത്തുകയും ജൈവ വളങ്ങള്‍ ഉപയോഗിക്കുകയും പ്രകൃതി സൌഹൃദമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുകയും അമിതമായ കാര്‍ബണ്‍ ഉപയോഗം കുറയ്ക്കുകയും ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞു.

ലോകത്ത് ഏറ്റവുമധികം ഗ്രീന്‍ ഹൌസ് വാതകം പുറത്തുവിടുന്നത് അമേരിക്കയാണ്.കാര്‍ബണ്‍ ഡയോക്സൈഡ്, മിഥേന്‍, ക്ലോറോ ഫ്ലോറൈഡ്, നൈട്രിക് ഓക്സൈഡ്, പെര്‍ഫ്ലോറോ കാര്‍ബണ്‍ എന്നിവയാണ് ഗ്രീന്‍ ഹൌസ് വാതകങ്ങള്‍. ഭൂമിയെ രക്ഷിക്കാന്‍ മറ്റെല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ അമേരിക്ക മാത്രം ഇതില്‍ അലംഭാവം കാട്ടുന്നു.

ഗ്രീന്‍ ഹൌസ് വാതകങ്ങള്‍ കുറയ്ക്കാം എന്ന് ആണയിടുന്ന ക്യോട്ടോ പ്രോട്ടോകോള്‍ എന്ന ആഗോള ഉടമ്പടിയില്‍ അമേരിക്ക ഇതുവരെ ഒപ്പുവച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ലോകം ഒത്തുചേർന്ന് ഓസോണും കാലാവസ്ഥയും പുനഃസ്ഥാപിക്കും’ എന്നതാണ് ഇത്തവണത്തെ ഓസോൺ ദിനാചരണത്തിന്റെ മുദ്രാവാക്യം .

അതിനായി നമുക്ക് അണിചേരാം ഒത്തൊരുമിച്ച് പ്രവർത്തിക്കാം എന്ന് ആഹ്വാനം ചെയ്തു. ആർട്ട് എഫ്യൂഷൻസ് ഗ്ലോബൽ ചിത്രകല വിദ്യാർത്ഥികൾക്കായി നടത്തിയ അവബോധ ക്ലാസിൽ മാനേജിംഗ് ഡയറക്ടർ ലില്ലി വാഴയിൽ അധ്യക്ഷം വഹിച്ചു. കുമാരി ഫാത്തിമ മർജാൻ നന്ദി രേഖപ്പെടുത്തി.

Advertisment