Advertisment

'സൈബറും ചതിക്കുഴികളും' ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി

New Update

അലനല്ലൂർ:  ജനമൈത്രി പോലീസ് സമിതിയും അലനല്ലൂർ കോപ്പറേറ്റീവ് വിമൻസ് കോളേജും സംയുക്തമായി സർവീസ് ബാങ്ക് ഹാളിൽ സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി. നാട്ടുകൽ സബ് ഇൻസ്‌പെക്ടർ ജയപ്രസാദ് സെമിനാർ ഉദ്ഘാടനം ചെയ്തു.ജനമൈത്രി പോലീസ് സമിതി ജില്ല കോഡിനേഷൻ മെമ്പർ സിദ്ദിഖ് മച്ചിങ്ങൽ അധ്യക്ഷനായി.

Advertisment

publive-image

മൊബൈൽ,ഇന്റർനെറ്റ് തുടങ്ങിയ സാങ്കേതിക വിദ്യകളുടെ നൂതന സാധ്യതകൾ നമുക്ക് വളരെയധികം പ്രയോജനങ്ങൾ നല്കുന്നു. സൈബർ ലോകത്തെ അടിസ്ഥാനമാക്കി പഠനവും ജീവിതവും നിലനിർത്തുന്നവരാണ് വിദ്യാർത്ഥികളിൽ ഏറെയും.മാറ്റങ്ങൾ മാത്രമാഗ്രഹിക്കുന്ന നാം മാറ്റത്തിന്റെ അനന്തമായൊരു തുടക്കമായി സൈബറിനെ നോക്കികാണുമ്പോഴും ചതിക്കുഴികൾ വിസ്മരിക്കരുതെന്ന് സെമിനാറിൽ പ്രസംഗിച്ചവർ പറഞ്ഞു.

publive-image

സ്പെഷ്യൽ ബ്രാഞ്ച് സി ഐ ഡി എ എസ് ഐ അബ്ദുൽനജീബ്,ജനമൈത്രി നാട്ടുകൽ സിആർഒ ഫസൽ റഹ്‌മാൻ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.

publive-image

കോപ്പറേറ്റിവ് കോളേജ് പ്രസിഡന്റ് കരുണാകരൻ മാസ്റ്റർ,വൈസ് പ്രസിഡന്റ് എ.എം.ബ്രിജേഷ്,ജീവകാരുണ്യ പ്രവർത്തകൻ അഷ്‌റഫ് തച്ചംമ്പറ്റ, ജനമൈത്രി നാട്ടുകൽ സമിതി പ്രസിഡന്റ് ഇണ്ണി തച്ചംമ്പറ്റ,ജനറൽ സെക്രട്ടറി സമദ്കോട്ടോപ്പാടം,ഷഫീക് കാട്ടുകുളം,ശറഫുദ്ധീൻ കെ.വി,സിദ്ദിഖ് കൊമ്പങ്കല്ല്,റഷീദ് കെ.കെ,സമദ് കല്ലടിക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.കോപ്പറേറ്റിവ് കോളേജ് ബോർഡ് ഡയറക്ടർ അയ്യപ്പൻ ബി.സി.സ്വാഗതവും കോളേജ് പ്രിൻസിപ്പൽ സുനിത ടീച്ചർ നന്ദിയും പറഞ്ഞു.

Advertisment