Advertisment

കലയുടെ ലക്ഷ്യം സമൂഹ നനയാവണം: ഷാഫി പറമ്പിൽ എം.എൽ. എ.

New Update

പാലക്കാട്:  സമൂഹത്തിൽ നൻമയും ധാർമ്മിക പ്രസരിപ്പിക്കാനുതകുന്നതാവണം കലയെന്നും വിഭാഗീയതയുടെ വിത്തുകളെ കലയും സാഹിത്യവും കൊണ്ട് ചെറുത്തു

തോൽപ്പിക്കണമെന്നും ഷാഫി പറമ്പിൽ എം. എൽ. എ. പറഞ്ഞു.

Advertisment

വിദ്യാർത്ഥികളുടെ വൈഞ്ജാനിക കലാ സാഹിത്യ രംഗങ്ങളിലെ കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മജ്ലിസ് മദ്രസ എജ്യുക്കേഷൻ ബോർഡ് പേഴുങ്കര നൂർ മഹലിൽ സംഘടിപ്പിച്ച മജ്ലിസ് ഫെസ്റ്റിന്റെ സംസ്ഥാന തല മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ വകുപ്പ് ചെയർമാൻ ഡോ.കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എഴുത്തുകാരി കെ. പി.സുധീര ഫെസ്റ്റ് സപ്ലിമെന്റ് പ്രകാശനം ചെയ്തു സംസാരിച്ചു.

ധാർമ്മിക വിദ്യാഭ്യാസത്തിനു മാത്രമേ സംസ്കാര സമ്പന്നരായ തലമുറയെ സൃഷ്ടിക്കാൻ കഴിയുകയുള്ളുവെന്നും എല്ലാവരെയും സ്നേഹിക്കാനും ആദരിക്കാനുമാണ് മത വിദ്യഭ്യാസം പഠിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.

ഹിക്മ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനം കൃഷ്ണൻ കുട്ടി എം.എൽ.എ നിർവഹി ച്ചു. വിജയം മാത്രം ലക്ഷ്യമാക്കിയല്ല മത്സരം രംത്തിറങ്ങേണ്ടതെന്നും

പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരമാക്കി മാറ്റുമ്പോഴാണ് അതിന് ആത്മാവുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

54 വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 500 മദ്രസകളിൽ നിന്നായി 1600 വിദ്യാർത്ഥികൾ 10 വേദികളിലായാണ് മാറ്റുരക്കന്നത്. മദ്റസ, ക്ലസ്റ്റർ, മേഖല തലങ്ങളിലെ വിജയികളാണ് സംസ്ഥാന തലത്തിൽ മത്സരിക്കുന്നത്.

പ്രമുഖ പണ്ഡിതൻ സയ്യിദ്‌ ഹാഷിം ഹദാദ് തങ്ങൾ, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡണ്ട് സഫിയ അലി, ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹകീം നദ്‌വി, സഫിയ ശറഫിയ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.എം. സ്വാലിഹ്, മജ് ലിസ് ബോർഡ് ഡയറക്ടർ സുശീർ ഹസ്സൻ, എം.സിബുഗത്തുള്ള, വാർഡ് മെമ്പർ റിയാസ് ഖാലിദ്, മുനിസിപ്പൽ കൗൺസിലർ സൗരിയത്ത് സുലൈമാൻ, എസ്.ഐ.ഒ ജില്ലാ പ്രസിഡണ്ട് ഷമീർ ബാബു, കെ.എം ഇബ്രാഹിം എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം ചെയർമാൻ ബഷീർ ഹസ്സൻ നദ്‌വി സ്വാഗതവും പ്രോഗ്രാം ചെയർമാൻ എം.സുലൈമാൻ നന്ദിയും പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാന്ത കുമാരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നാടകകൃത്ത് കെ.പി.എസ്. പയ്യനടം, ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ, എഞ്ചി. ഫാറൂഖ്, നൗഷാദ് മുഹ്‌യുദ്ദീൻ, ബഷീർ പുതുക്കോട്, സഫിയ അടിമാലി, എ. കെ. നൗഫൽ, സുഹദ സുലൈമാൻ, ശാക്കിർ മൂസ എന്നിവർ പങ്കെടുക്കും.

Advertisment