Advertisment

വാർഡ് തല ജാഗ്രത സമിതി അംഗങ്ങൾക്കായി പഠനശിബിരം സംഘടിപ്പിച്ചു

New Update

തച്ചമ്പാറ:  സ്ത്രീശാക്തീകരണം, പ്രാദേശിക വികസനം, ദാരിദ്ര്യ നിര്‍മാര്‍ജനം,നിയമാവബോധം എന്നിവയിൽ വാർഡ് തല വിജിലന്റ് മോണിറ്ററിങ് സമിതി അംഗങ്ങൾക്കായി ശില്പശാല നടത്തി.

Advertisment

കുടുംബശ്രീ പ്രസ്ഥാനത്തിനു നേതൃത്വവും മേല്‍നോട്ടവും വഹിക്കുന്ന സ്ത്രീമുന്നേറ്റത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതകൾക്ക് തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടത്തിയ പഠന ശിബിരം പ്രസിഡന്റ് കെ.ടി.സുജാത ഉദ്ഘാടനം ചെയ്തു.

publive-image

ജാഗ്രത സമിതികളുടെ പിന്തുണയും നേതൃത്വവും വിലയിരുത്തലുകൾക്കും ശേഷം പോലീസും സമൂഹവും, ജനമൈത്രിയും സാമൂഹ്യ നന്മയും,സ്ത്രീകളും നിയമവും തുടങ്ങിയ വിഷയങ്ങളിൽ കല്ലടിക്കോട് പോലീസ് ജനമൈത്രി സി ആർ ഒ രാജ്നാരായണൻ ക്ലാസെടുത്തു.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ,ഗാർഹിക പീഡനവും അവകാശ ലംഘനങ്ങളും പരിഹരിക്കാനും അവ തടയുന്നതിനും സഹായകമായ കാര്യങ്ങളിൽ ഉൽബോധനം നടത്തി. സ്ത്രീകളുടെസാമൂഹ്യ പുരോഗതിക്ക് ആവശ്യമായ നേതൃത്വവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന ബോധവൽക്കരണ ക്ലാസിന് ജൻഡർ റിസോഴ്‌സ് പേഴ്സൺ ശ്രീലത കടമ്പഴിപ്പുറം നേതൃത്വം നൽകി.

publive-image

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പലത അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫീർ, സി ഡി എസ് ചെയര്പേഴ്സൺ അന്നമ്മ ജോൺ, ഗ്രാമപഞ്ചായത്ത് അംഗം ജോർജ് തച്ചമ്പാറ, തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment