Advertisment

രക്ഷാപ്രവർത്തകർക്ക് സൗഹൃദവേദിയുടെ സ്നേഹാദരം

author-image
admin
New Update

പാലക്കാട്:  പ്രളയ ക്കെടുതിയിലകപ്പെട്ടവരെ ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടവരെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെയും പാലക്കാട് സൗഹൃദവേദി ആദരിച്ചു. പാലക്കാട് ഫൈൻ സെന്റർ ഓഡിറ്റോറിയത്തിലാണ് ആദരം സംഘടിപ്പിച്ചത്. ജില്ലാ കലക്ടർ ഡി.ബാലമുരളി ഐ.എ.എസ് ആദരം ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

'പ്രളയാനന്തരം പുനർനിര്‍മ്മിതിക്കായ് എല്ലാവരും ഒറ്റക്കെട്ടായി കൈകോര്‍ത്തതാണ് അതിജീവനം സാധ്യമാക്കിയതെന്നും ഇത് രാജ്യത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യർക്കിടയില്‍ തീര്‍ക്കപ്പെട്ട എല്ലാ മതിലുകളും കുത്തിയൊലിച്ചുപോകുകയും മാനവികത ഉണരുകയും ചെയ്ത അനുഭവമാണ് പ്രളയം നമുക്ക് കാണിച്ചുതന്നത്.

publive-image

ദുരന്തമുഖത്ത് കാരുണ്യത്തിന്റേയും സൗഹൃദത്തിന്റെയും സ്നേഹത്തിന്റേയും പ്രളയവായ്പുകള്‍ തീര്‍ത്തവർ നാടിന്റെ അഭിമാനമാണെന്നും തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളിലും ഒറ്റക്കെട്ടായി മുന്നോട്ടു പോകാനാവണമെന്നുംഅദ്ദേഹം പറഞ്ഞു. ചെയർമാൻ പ്രഫ.ശ്രീമഹാദേവൻപിള്ള അധ്യക്ഷത വഹിച്ചു.

റിട്ട. എസ്.പി വിജയൻ, വികാരി ജനറൽ ഫാദർ.ജോസഫ് ചിറ്റിലപ്പിള്ളി, രക്ഷാധികാരി അബ്ദുൽ ഹകീം നദ് വി, എം.പി.മത്തായി മാസ്റ്റർ, പി.വി.വിജയരാഘവൻ, എന്നിവർ ആശംസകൾ നേർന്നു.

publive-image

കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ രവീന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രീത, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ, പാലക്കാട് തഹസിൽദാർ കെ.ആനിയമ്മ വർഗീസ്, റിട്ട DYSP മുഹമ്മദ് കാസിം, ഐ.ആർ.ഡബ്ലു മേഖല ലീഡർ ശിഹാബ് ചിറ്റൂർ, വെൽഫെയർ ദുരിതാശ്വാസ സെൽ ജില്ലാ ജനറൽ കൺവീനർ എം.സുലൈമാൻ, കൺവീനർ പി.ലുഖ്മാൻ, സാമൂഹ്യ പ്രവർത്തകരായ മണികണ്ഠൻ, ശിഹാബ് ജെയിനിമേട്, ശകുന്തള, നൗഷാദ് ആലവി, ജിസ, ഹാരിസ്, ഉദയകുമാർ മേനോൻ, റഫീഖ്, നിസ്താർ, എസ്.ബി.ഖദീജ, ഷഹീർ, കിരൺകുമാർ എന്നിവരെ ആദരിച്ചു. സൗഹൃദവേദി ജനറൽ സെക്രട്ടറി എഞ്ചി. ഫാറൂഖ് സ്വാഗതവും കൺവീനർ അഡ്വ.ഗിരീഷ് നൊച്ചുള്ളി നന്ദിയും പറഞ്ഞു.

Advertisment