Advertisment

സംസ്ഥാന മജ്‌ലിസ് ഫെസ്റ്റ് കോഴിക്കോട് ജേതാക്കള്‍

New Update

പാലക്കാട്:  സംസ്ഥാനത്തെ മജ്‌ലിസ് മദ്രസാ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സംസ്ഥാന കലോത്സവത്തില്‍ കോഴിക്കോട് ഓവറോള്‍ കിരീടം നേടി. റണ്ണര്‍ അപ്പായി മലപ്പുറം ജില്ലയും തെരഞ്ഞെടുക്കപ്പെട്ടു.

Advertisment

സംസ്ഥാനത്തെ 500 മദ്രസകളില്‍ നിന്നായി 1600 വിദ്യാര്‍ഥികളാണ് പാലക്കാട് മദ്‌റസത്തുന്നൂറില്‍ വെച്ച് നടന്ന സംസ്ഥാന മത്സരത്തില്‍ മാറ്റുരച്ചത്. 10 വേദികളിലായി 62 ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍. വിദ്യാര്‍ഥികളുടെ വൈജ്ഞാനിക കലാ-സാഹിത്യരംഗങ്ങളിലെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

publive-image

കിഡ്‌സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം മലപ്പുറം മേഖലയും, രണ്ടാം സ്ഥാനം എറണാകുളം മേഖലയും, മൂന്നാം സ്ഥാനം കണ്ണൂര്‍ മേഖലയും കരസ്ഥമാക്കി. സബ്ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം മലപ്പുറം മേഖലയും, രണ്ടാം സ്ഥാനം കോഴിക്കോട് മേഖലയും, മൂന്നാം സ്ഥാനം കണ്ണൂരും, എറണാകുളവും നേടി.

ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കോഴിക്കോട് മേഖലക്കും, രണ്ടാം സ്ഥാനം തൃശൂര്‍ മേഖലക്കും , മൂന്നാം സ്ഥാനം മലപ്പുറം മേഖലക്കുമാണ് ലഭിച്ചത്. സീനിയര്‍ വിഭാഗത്തില്‍ കോഴിക്കോട്, തൃശൂര്‍, എറണാകുളം മേഖലകള്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

കിഡ്‌സ് വിഭാഗത്തില്‍ ഇസ്ലാമിക് സെക്കന്ററി മദ്റസ തായിക്കാട്ടുകര എറണാകുളം ഒന്നാം സ്ഥാനവും, ഐ.ബി. എസ്.ക്യു. എസ് ചാലക്കല്‍ എറണാകുളം രണ്ടാം സ്ഥാനവും, ഇസ്ലാമിക് സെക്കന്ററി മദ്രസ കൊടുവള്ളി കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ അല്‍ മദ്രസതുല്‍ ഇസ്ലാമിയ്യ ഞാറയില്‍ കോണം തിരുവനന്തപുരം ഒന്നാം സ്ഥാനം നേടി, രണ്ടാം സ്ഥാനം അല്‍ മദ്രസതുല്‍ ഇസ്ലാമിയ്യ തലശ്ശേരി കണ്ണൂര്‍, ഹിറ ഇസ്‌ലാമിക് സ്റ്റഡി സെന്റര്‍ തൃക്കരിപ്പൂര്‍ കാസര്‍ഗോഡ് എന്നിവര്‍ പങ്കിട്ടു.

സലാമത്തുല്‍ ഇസ്‌ലാം മദ്രസ മുരുക്കുപുഴ തിരുവനന്തപുരം മൂന്നാം സ്ഥാന നേടി. ജൂനിയര്‍ വിഭാഗത്തില്‍ മദ്രസതുല്‍ ഇസ്ലാമിയ്യ ഞാറയില്‍ കോണം തിരുവനന്തപുരം ഒന്നാം സ്ഥാനവും, അല്‍ മദ്രസ അസ്സാനവിയ്യ ശാന്തപുരം മലപ്പുറം രണ്ടാം സ്ഥാനവും, അല്‍ മദ്രസതുല്‍ ഇസ്‌ലാമിയ്യ തലശ്ശേരി കണ്ണൂര്‍ മൂന്നാം സ്ഥാനവും നേടി.

സീനിയര്‍ വിഭാഗത്തില്‍ അല്‍ മദ്രസതുല്‍ ഇസ്ലാമിയ്യ ഞാറയില്‍ കോണം തിരുവന്തപുരം ഒന്നാം സ്ഥാനവും, അല്‍ മദ്രസതുല്‍ ഇസ്‌ലാമിയ്യ വാടാനുപ്പള്ളി തൃശൂര്‍ രണ്ടാം സ്ഥാനവും , ഹിദായത്തുല്‍ മുസ്‌ലിമീന്‍ സെക്കന്ററി മദ്രസ വടക്കാങ്ങര മലപ്പുറം മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്്വ. ശാന്താകുമാരി ഉദ്ഘാടനം ചെയ്തു.

നാടകകൃത്ത് കെ.പി.എസ്. പയ്യനടം വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. മജ്‌ലിസ് മദ്രസ എഡുക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ സുശീര്‍ ഹസന്‍ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍, പാലക്കാട് സൗഹൃദ വേദി കണ്‍വീനര്‍ എഞ്ചി. ഫാറൂഖ്, നൗഷാദ് മുഹിയുദ്ദീന്‍, അലവി ഹാജി, എ.കെ. നൗഫല്‍, നൗഷാദ് മേപ്പാടി, അബൂ ഫൈസൽ, ബഷീർ ഹസ്സൻ നദ്‌വി, അൻവർ സാദിഖ്, എം. സുലൈമാൻ, മുസ്തഫ കോങ്ങാട്, എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ശാകിര്‍ മൂസ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബഷീര്‍ പുതുക്കോട് നന്ദിയും പറഞ്ഞു.

Advertisment