Advertisment

വിവര സാങ്കേതിക വിദ്യയിലെ സമ്പൂർണ്ണ സാക്ഷരതയാവട്ടെ നാടിന്റെ അടുത്ത ലക്ഷ്യം

New Update

തച്ചമ്പാറ:  ലോക സാക്ഷരത ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയിൽ ചർച്ച സംഘടിപ്പിച്ചു. തച്ചമ്പാറ ദേശീയ ഗ്രന്ഥശാല വയോജന സൗഹൃദവേദിയാണ് ഗ്രന്ഥശാല ഹാളിൽ ലോക സാക്ഷരത ദിനാചരണത്തിന്റെ ഭാഗമായി പരിപാടികൾ നടത്തിയത്.

Advertisment

publive-image

ഐ.ടി.റിസോഴ്സ് പേഴ്സൺ കെ.ഹരിദാസൻ അംഗങ്ങൾക്ക് ടച്ച് ഫോൺ ഫെയ്സ് ബുക്ക് വാട്സ് അപ് തുടങ്ങിയ ആധുനിക നവ മാധ്യമ വിനിയോഗത്തെക്കുറിച് ക്ലാസ്സ് എടുത്തു. വിവര സാങ്കേതിക വിദ്യ അനുനിമിഷം പുരോഗമിച്ചു വരികയാണ്.അറിവും അറിവിന്റെ കൈകാര്യ രീതികളും സമൂഹത്തോടൊപ്പം ഉത്ഭവിച്ചു് വളര്‍ന്നു് വികസിക്കുന്നത് വിവിധ രൂപത്തിലാണ്.

വിവരം കൈകാര്യം ചെയ്യുന്നതിനുള്ള സങ്കേതങ്ങള്‍ സാമൂഹ്യ ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ ഉപയോഗിക്കപ്പെട്ടിരുന്നെങ്കിലും പുതുതായി ഉരുത്തിരിയുന്ന സങ്കേതങ്ങളെക്കുറിച്ച് കുട്ടികളെ പോലെ മുതിർന്നവർക്കും ബോധ്യം വേണം

. ഗ്രന്ഥശാല പ്രസിഡണ്ട് എം.എൻ.രാമകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ചന്ദ്രൻ തച്ചമ്പാറ, വയോജന സൗഹൃദവേദി ജോയിന്റ് സെക്രട്ടറി പി.കെ.ജയപ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment