Advertisment

ഞങ്ങൾ മരിച്ചിട്ടില്ല, ഞങ്ങൾക്ക് പെൻഷൻ തരണം. 'മരിച്ചവർ' പ്ലേകാർഡുമായി തളിക്കുളം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

author-image
admin
New Update

പെൻഷൻ നിഷേധിക്കാൻ ജീവിച്ചിരിക്കുന്നവരെ മരിപ്പിച്ച തളിക്കുളം പഞ്ചായത്ത് നടപടിക്കെതിരെ പ്രധിഷേധം. മരിച്ചവർ പ്ലെകാർഡുമായി തളിക്കുളംപഞ്ചായത്ത് ഓഫീസ് മാർച്ചു നടത്തി. മരിക്കാത്തവരെ മരിച്ചതായി രേഖപ്പെടുത്തിയും, സൈക്കിൾ പോലും ഇല്ലാത്തവരെ വലിയ വാഹനങ്ങൾ ഉള്ളവരാക്കിയും, പ്രായമുള്ളവരെ പോലും പുനർ വിവാഹിതരാക്കിയും ആണ് പെൻഷൻ നിഷേധിച്ചിരിക്കുന്നത്.

Advertisment

publive-image

പുതിയ പെൻഷൻ അപേക്ഷകൾ 2 വർഷമായി പരിഗണിക്കാതെ മാറ്റി വെച്ചിരിക്കുകയാണ്. 4 മാസമായി പലരുടെയും പെൻഷനുകൾ കിട്ടിയിട്ടില്ല. ഇതിനെതിരെയാണ് പെൻഷൻ ലഭിക്കാത്തവരുടെ പഞ്ചായത്ത് ഓഫീസ് മാർച്ച് യു.ഡി. എഫ് ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.

പെൻഷൻ നിഷേധിക്കപ്പെട്ടവർ നിരവധി ആളുകൾ പ്ലേയ് കാർഡും കൊണ്ട് പഞ്ചായത്ത് ഓഫീസ് മാർച്ചിൽ പങ്കെടുത്തു. പരാതി കേൾക്കാൻ പ്രസിഡന്റ്,വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി ആരും പഞ്ചായത്തിൽ ഉണ്ടായിരുന്നില്ല. ഇത് വലിയ പ്രതിഷേധത്തിനടയാക്കി.

publive-image

തുടർന്ന് നടന്ന സത്യാഗ്രഹം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ.ഹാറൂൺ റഷീദ് ഉദ്ഗാടനം ചെയ്തു. പി.എ.അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.

പി.ഐ.ഷൗക്കത്ത് അലി, ടി.വി.ഷൈൻ, പി.എം.അബ്ദുൽ ജബ്ബാർ, എൻ.വി.വിനോദൻ, വി.സി.അബ്ദുൽ ഗഫൂർ, പി.എസ്.സുൽഫിക്കർ, സുമന ജോഷി, കെ.സ്.റഹ്മത്തുള്ള, എ.ടി.നെന, വി.കെ.നാസർ ഹീറോഷ് ത്രിവേണി, എ.എം.മെഹബൂബ് , കെ.എസ്.രാജൻ, തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment