Advertisment

ദുരിതബാധിതരോടുള്ള അവഗണന: വെൽഫെയർ പാർട്ടി നേതാക്കൾ മന്ത്രി എ.കെ.ബാലനെ കണ്ടു

author-image
admin
New Update

ധികാരികളുടെ കടുത്ത അവഗണനക്ക് വിധേയരായ ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനു സമീപം Rട റോഡിലെ പഴയ തോണിപ്പാടം പ്രദേശത്തെ പ്രളയബാധിതരെയും കൂട്ടി വെൽഫെയർ പാർട്ടി മണ്ഡലം നേതാക്കൾ മന്ത്രി എ.കെ.ബാലന്റെയും ജില്ലാ കലക്ടർ ബാലമുരളിയുടെയും മുമ്പാകെ അവരനുഭവിക്കന്ന പ്രയാസങ്ങൾ സമർപ്പിച്ചു.

Advertisment

ഒറ്റപ്പാലം താലൂക്ക് ഓഫീസിൽ വെച്ചാണ് ഇവരെ കണ്ടത്. ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾ ഭക്ഷണ സാധനങ്ങൾ ആവശ്യപ്പെട്ടപ്പോൾ അധ്വാനിച്ച് ഭക്ഷണം കഴിച്ചാൽ മതിയെന്ന അധികാരികളുടെ പ്രതികരണവും ഇരുവരുടെയും മുമ്പാകെ ദുരിതബാധിതർ സങ്കടം ബോധിപ്പിച്ചു.

കലക്ടർ അപ്പോൾത്തന്നെ ഉദ്യോഗസ്ഥരോടായി കുളപ്പുള്ളി കേന്ദ്രത്തിലുള്ള ഭക്ഷണ സാധനങ്ങൾ എത്തിച്ചു കൊടുക്കാൻ നിർദ്ദേശിച്ചു. ശേഷം അവിടെയുണ്ടായിരുന്ന മുഴുവൻ ദുരിതബാധിതരുടെയും പരാതികൾ മന്ത്രി എ.കെ.ബാലൻ സശ്രദ്ധം കേട്ടതിനു ശേഷം അടിയന്തിരമായി പ്രശ്നങ്ങൾ പരിഹരിക്കാനും ഭൂമിയുൾപ്പെടെ പുനരധിവാസത്തിന് വേണ്ട നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകുകയും ചെയ്തു.

ഇരകളുടെ ഇപ്പോഴുള്ള കേബ് പാല പുറത്തുള്ള ചക്കലം കുണ്ടിലെ അംഗനവാടിയിലും, മീറ്റ്നയിലെ ഹെൽത്ത് സെന്ററിലും മാണ് ഉള്ളത്ത് ഒറ്റപ്പാലം മണ്ഡലം പ്രസിഡണ്ട് ജാഫർ പത്തിരിപ്പാല, മണ്ഡലം കമ്മിറ്റിയംഗങ്ങളായ വി.പി.മുഹമ്മദ് അലി, നൗഫൽ, ഫാറൂഖ്, ശിഹാബ്, ഉസ്മാൻ തെക്കിനിമടം വി പിഉസ്മാൻ അബ്ദുറഹ്മാൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാന്റെയും ജില്ലാ വൈസ് പ്രസിഡണ്ട് പി.ലുഖ്മാന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ദുരിതബാധിതരെ കണ്ടതിനു ശേഷം ഒറ്റപ്പാലം തഹസിൽദാറുമായുള്ള ചർച്ചയുടെ ഫലമായാണ് മന്ത്രിയെയും കലക്ടറെയും കാണാൻ വഴിയൊരുങ്ങിയത്.

Advertisment