Advertisment

പെട്രോൾ, ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

New Update

പുലാപ്പറ്റ:  ഇന്ധന വില വർധനവിനെതിരെ വെൽഫെയർ പാർട്ടി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റി ഉമ്മനഴിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഗനി ഉദ്ഘാടനം ചെയ്തു.

publive-image

നരേന്ദ്ര മോദി കുത്തകകളെ കൊഴുപ്പിക്കാനായി പാവങ്ങളുടെ രക്തമൂറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനം വെറുത്തു കഴിഞ്ഞ മോദി സർക്കാർ രാജിവെച്ച് പുറത്തു പോകണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രതിനിധി കെ.എം സാബിർ അഹ്സൻ സംസാരിച്ചു. പ്രകടനത്തിന് അബ്ദുൽ മജീദ്, എ.അമീനുല്ലാഹ്, ഷാഹിദ്, ജമാൽ എന്നിവർ നേതൃത്വം നൽകി.

Advertisment