Advertisment

സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന ഇടതു സർക്കാർ രാജ്യത്തിന് അപമാനം - ഇ.സി. ആയിഷ

New Update

പാലക്കാട്:  സ്ത്രീപീഡകരായ ഫ്രാങ്കോ മുളക്കലിനെയും എം.എൽ.എ പി.കെ.ശശിയെയും ഉടൻ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി വനിതാ വിഭാഗം ജില്ലാ കമ്മിറ്റി ചെർപ്പുളശേരി ബസ്റ്റാന്റ് ഓപൺ ഓഡിറ്റോറിയത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം ദേശീയ സെക്രട്ടറി ഇ.സി. ആഇഷ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

'രാജ്യത്തിന്റെ സ്ത്രീത്വത്തെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ക്രിമിനലുകളെ ഉടൻ അറസ്റ്റു ചെയ്യണമെന്നും സദാചാരവും ധാർമികതയും നഷ്ടപ്പെട്ട രാഷ്ട്രീരംഗത്തെ മൂല്യധിഷ്ഠിതമാക്കാൻ സ്ത്രീ സമൂഹം മുന്നോട്ടു വരണമെന്നും അവർ ആവശ്യപ്പെട്ടു.

publive-image

വനിതാ വിഭാഗം ജില്ലാ കൺവീനർ ഹാജറ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സഫിയ ഇക്ബാൽ, ജില്ല കമ്മിറ്റിയംഗം റംല ടീച്ചർ, മൈമൂന ടീച്ചർ എന്നിവർ സംസാരിച്ചു.

Advertisment