Advertisment

കർഷകർക്ക് നഷ്ടപരിഹാരം നൽകണം, ജപ്തി നടപടികൾ നിർത്തിവെക്കണം - വെൽഫെയർ പാർട്ടി

New Update

പാലക്കാട്:  മഴക്കെടുതിയും പ്രളയവും മൂലം വെള്ളം കയറിയും, ഓല കരിഞ്ഞും കൃഷി നശിച്ചതിനാൽ ജില്ലയിൽ കർഷകർ ദുരിതത്തിലാണ്. ബാങ്കിൽ നിന്നും വായ്പ എടുത്താണ് ഭുരിഭാഗം കർഷകരും കൃഷിയിറക്കുന്നത്.

സർക്കാർ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം. ജപ്തി നടപടികൾ നിർത്തിവെയ്ക്കുകയും കാർഷിക വായ്പകൾ എഴുതി തള്ളുന്നതിന് സർക്കാർ മുൻകൈ എടുക്കണമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ്‌ കെ. സി. നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം സുലൈമാൻ, ജില്ലാ ജനറൽ സെക്രെട്ടറി അജിത് കൊല്ലങ്കോട്, ട്രഷറർ എ ഉസ്മാൻ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.ലുക്മാൻ, ഹാജറ ഇബ്രാഹിം, ജില്ലാ സെക്രട്ടറിമാരായ മൊയ്‌തീൻ കുട്ടി മാസ്റ്റർ എം.പി. മത്തായിമാഷ്, എ.എ. നൗഷാദ്, ആസിയ റസാഖ്, എന്നിവർ പങ്കെടുത്തു.

Advertisment