Advertisment

ബി.ജെ.പി ഭരണം അവസാനിപ്പിക്കാൻ മതേതര കക്ഷികളോടൊപ്പം നിൽക്കാൻ തയ്യാറാണെന്ന് വെൽഫെയർ പാർട്ടി

author-image
admin
New Update

പാലക്കാട് നഗരസഭയിലെ ബി.ജെ.പി ദുർഭരണം അവസാനിപ്പിക്കാൻ മതേതര കക്ഷികളോടൊപ്പം നിൽക്കാൻ വെൽഫെയർ പാർട്ടി തയ്യാറാണെന്ന് ജില്ലാ പ്രസിഡണ്ട് കെ.സി. നാസർ പറഞ്ഞു.

നഗരസഭ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിയിക്കുകയാണ്. വികസന മുരടിപ്പും സ്വജനപക്ഷപാതവും കാരണം ജനം പൊറുതിമുട്ടുകയാണ്. രാജ്യത്തെ അഖണ്ഡത മും മതേതരത്വവും തകർക്കുന്ന ബി.ജെ.പിക്കെതിരെ ശക്തമായ നിലപാടുള്ള പാർട്ടിയാണ് വെൽഫെയർ പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു.

Advertisment