Advertisment

സാമൂഹ്യ ജീർണതകൾക്കെതിരെ യോജിച്ച മുന്നേറ്റം. വിസ്ഡം കാര യൂണിറ്റ് മുജാഹിദ് സമ്മേളനം സമാപിച്ചു

New Update

അലനല്ലൂര്‍:  കാര യൂണിറ്റ് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍, വിസ്ഡം യൂത്ത് വിംഗ്, വിസ്ഡം സ്റ്റുഡന്റ്‌സ് വിംഗ്, വിസ്ഡം വ്യുമണ്‍സ് വിംഗ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച കാര യൂണിറ്റ് മുജാഹിദ് സമ്മേളനം കാര സലഫി നഗറില്‍ സമാപിച്ചു.

Advertisment

സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന തിന്മകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുക, സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ അനിവാര്യതപൊതു സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. പ്രമുഖ മുജാഹിദ് പണ്ഡിതന്‍ പി. ഹംസക്കുട്ടി സലഫി സമ്മേളനം ഉല്‍ഘാടനം ചെയ്തു.

publive-image

എ. റഷീദ് അധ്യക്ഷത വഹിച്ചു. പി. കെ. അബ്ദുള്‍ ജലീല്‍,എം. അബ്ദുള്‍ കാദര്‍ സലഫി, അബ്ദുള്‍ ഖാദര്‍ മാട്ടുമ്മല്‍, എം. കുഞ്ഞീന്‍,കുഞ്ഞി രായീന്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. വനിതാ സമ്മേളനത്തില്‍ അബ്ദുള്‍ അസീസ് സ്വലാഹി മുറിയക്കണ്ണി 'സ്ത്രീ സുരക്ഷയുടെ ഇസ്‌ലാമിക പാഠങ്ങള്‍' എന്ന വിഷയത്തിലും മൗലവി റിയാസ് മുറിയക്കണ്ണി 'നരക മോചനത്തിന്റെ വഴികള്‍' എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.

ടി. സക്കീര്‍ മൗലവി 'ഖുര്‍ആന്‍ മധുരം' സെഷന് നേതൃത്വം നല്‍കി. സ്‌നേഹതീരം ഫാമിലി മീറ്റില്‍ ഡോ. ജൗഹര്‍ മുനവ്വിര്‍ 'പ്രതിസന്ധികളെ മറികടക്കാം' എന്ന വിഷയത്തിലും യാസിര്‍ മദനി പകര 'വിശ്വാസിയുടെ വീട്ടു വിശേഷങ്ങള്‍' എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.

സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബാല സമ്മേളനം വിസ്ഡം ബാലവേദി ജില്ലാ കണ്‍വീനര്‍ കെ. പി. സുള്‍ഫീക്കര്‍ ഉല്‍ഘാടനം ചെയ്തു. വി. മുര്‍ഷിദ് അധ്യക്ഷത വഹിച്ചു. പി. മുജീബ് സലഫി, റിഷാദ് പൂക്കാടഞ്ചേരി എന്നിവര്‍ ക്ലാസ്സെടുത്തു.

ഉച്ചക്ക് ശേഷം നടന്ന തസ്‌ക്കിയ പഠന സെഷനില്‍ ഹംസ ശാക്കിര്‍ 'മടങ്ങണം സ്വര്‍ഗത്തിലേക്ക്' എന്ന വിഷയത്തിലും ടി. കെ. ത്വല്‍ഹത്ത് സ്വലാഹി 'ഖുര്‍ആന്‍ ഹൃദയങ്ങളുടെ വസന്തം' എന്ന വിഷയത്തിലും ക്ലാസ്സെടുത്തു. വൈകീട്ട് നടന്ന പൊതു സമ്മേളനം വിസ്ഡം യൂത്ത് വിംഗ് മേഖലാ പ്രസിഡന്റ് ടി. കെ. ത്വല്‍ഹത്ത് സ്വലാഹി ഉല്‍ഘാടനം ചെയ്തു.

വി. ഷൗക്കത്തലി അന്‍സാരി അധ്യക്ഷത വഹിച്ചു. ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ ഡയറക്ടര്‍ ഫൈസല്‍ മൗലവി പുതുപ്പറമ്പ് 'ഇസ്‌ലാം ലളിതം സുന്ദരം' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.

കെ. പി. ഷാനിബ്, ശരീഫ് കാര, സി. കെ. മൂസാ സ്വലാഹി, ഷാമില്‍ പാലക്കാഴി, കെ. ഷംസുദ്ദീന്‍, ടി. പി. യൂസഫ് ഹാജി, സി. നസീബ്, ടി. പി. നിദാന്‍, എം. ഷാമില്‍, കെ. സാബിത്ത്, പി. മുഹമ്മദ് സമീര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കുനു പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment