Advertisment

ഹൈസെക് 2018 ചെർപ്പുളശ്ശേരിയിൽ. വിസ്ഡം സ്റ്റുഡന്റ്‌സ് ഏരിയ മീറ്റ് സംഘടിപ്പിച്ചു

New Update

മണ്ണാര്‍ക്കാട്:  വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ കീഴില്‍ ഒക്‌ടോബര്‍ 18 ന് ചെര്‍പ്പുളശ്ശേരിയില്‍സംഘടിപ്പിക്കുന്ന പാലക്കാട് ജില്ലാ ഹയര്‍ സെക്കറി സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് 'ഹൈസെക് 2018' ന്റെ ഭാഗമായി ഏരിയ മീറ്റ് സംഘടിപ്പിച്ചു.

Advertisment

മണ്ണാര്‍ക്കാട് അരിയൂര്‍ സലഫി മസ്ജിദില്‍ സംഘടിപ്പിച്ച ഏരിയ മീറ്റ് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ല പ്രസിഡന്റ് എന്‍. അനസ് മുബാറക് ഉല്‍ഘാടനം ചെയ്തു. പാലക്കാട് ജില്ല ഉപാധ്യക്ഷന്‍ ടി മഷ്ബൂബ് അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു.

വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി എം. മുഹമ്മദ് ഷാഹിന്‍ഷ, കെ.പി, സുല്‍ഫിക്കര്‍, പി. സുല്‍ഫിക്കര്‍, റിഷാദ് പൂക്കാടഞ്ചേരി എന്നിവര്‍ സംസാരിച്ചു.

ഹൈസെകിന്റെ മുന്നോടിയായി ജില്ലയിലെ 60 സെന്ററുകളില്‍ സമര്‍പ്പണം വിദ്യാര്‍ത്ഥി സംഗമം, മെസ്സേജ് പവലിയന്‍, സ്‌കൂള്‍ ലീഡേര്‍സ് മീറ്റ്, ഗേള്‍സ് മീറ്റ്, സന്ദേശ ദിനം എന്നിവക്ക് ഏരിയ മീറ്റ് അന്തിമ രൂപം നല്‍കി.

Advertisment