Advertisment

എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ലോകകപ്പ് ഫുട്ബാൾ പ്രവചന മത്സര നറുക്കെടുപ്പ്

New Update

എടത്തനാട്ടുകര:  എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റിന്റെ കീഴിൽ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബാൾ പ്രവചന മത്സരത്തിന്റെ നറുക്കെടുപ്പ് കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് സമദ് കല്ലടിക്കോട് നിർവ്വഹിച്ചു.

Advertisment

publive-image

യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി തലത്തിലെ നൂറു കണക്കിന് വിദ്യാർത്ഥികൾ പ്രവചന മത്സരത്തിൽ പങ്കെടുത്തു. അജിത്ത് ( കമ്പ്യൂട്ടർ സയൻസ്) ഒന്നാം സ്ഥാനവും, മുഹമ്മദ് ബിൻഷാദ്.പി രണ്ടാം സ്ഥാനവും നേടി. ഹനാൻ.പി, മുഹമ്മദ് ഷബീബ്.എ, മുഹമ്മദ് ഷബീൽ.പി.പി എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ നേടി.

സ്കൗട്ട് മാസ്റ്റർ ഒ.മുഹമ്മദ് അൻവർ, ഗൈഡ് ക്യാപ്റ്റൻ ജലജകുമാരി, ഗണേഷ് കൈലാസ് എന്നിവർ സംസാരിച്ചു. ട്രൂപ്പ് ലീഡർ റംഷി റഹ്മാൻ, കമ്പനി ലീഡർ അഫ്റ.പി.പി എന്നിവർ നേതൃത്വം നൽകി.

Advertisment